
തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും ആദ്യ സെക്രട്ടറിയുമായിരുന്ന പി.കൃഷ്ണപിള്ളയുടെ 120-ാം ജന്മവാർഷിക ദിനമായ ഇന്ന് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ച് സി.പി.എമ്മും സി.പി.ഐയും. സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ ഓഫീസായ എം.എൻ സ്മാരകത്തിൽ രാവിലെ 9ന് ദേശീയ കൗൺസിൽ അംഗം ജി.ആർ.അനിൽ എം.എൽ.എ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തും. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പതാക ഉയർത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |