
തിരുവനന്തപുരം: ബി.ജെ.പി പ്രവർത്തകർക്കും നേതാക്കൾക്കുമായി മാരാർജി ഭവനിൽ "പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാഭിയാൻ 2026" സംഘടിപ്പിച്ചു. പാർട്ടി ആശയത്തെയും സംഘടനാ സംവിധാനത്തേയും കുറിച്ച് മനസിലാക്കാനാണ് സ്റ്റഡിക്ലാസ് നടത്തിയത്.
രാഷ്ട്രീയ സംഘാടകൻ വി.സതീഷ്, സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ, വി.മുരളീധരൻ എം.എൽ.എ, ഡൽഹി വക്താവ് രാജ്കുമാർ ഫുൽവാരിയ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, തെലങ്കാന സംസ്ഥാന ഉപാദ്ധ്യക്ഷൻ കാസം വെങ്കടേശ്വരലു, ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ, ശ്യാമപ്രസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ വിജയ് സിംഗ്, പാർലമെന്റ് ഓഫീസ് സെക്രട്ടറി ശിവശക്തി ബക്ഷി, യുവമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഭിനവ് പ്രകാശ് തുടങ്ങിയവർ വിവിധ ക്ളാസുകൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |