SignIn
Kerala Kaumudi Online
Monday, 03 August 2026 2.59 AM IST

ദുരിതാശ്വാസത്തിന് ബി.ജെ.പി രംഗത്തിറങ്ങും:രാജീവ് ചന്ദ്രശേഖർ

rajeev-chandrasekhar

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയകെടുതിയുണ്ടായ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ബി.ജെ.പി പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പഞ്ചായത്ത് തലങ്ങൾ വരെ കോൾ സെന്ററുകളും ഹെൽപ്പ് ഡെസ്‌കുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണ വിതരണം,വൈദ്യസഹായം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ പാർട്ടി ഉറപ്പാക്കുന്നുണ്ട്. നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എ, ജനറൽ സെക്രട്ടറിമാരായ അഡ്വ. സുരേഷ്, അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് കെ. സോമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA