SignIn
Kerala Kaumudi Online
Monday, 14 September 2026 8.22 AM IST

ആർഎസ്‌എസ് ഇടപെടലിൽ പ്രതിസന്ധിക്ക് പരിഹാരം, പാലക്കാട് ഈസ്‌റ്റ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ് പ്രശാന്ത് ശിവൻ

bjp-palakkad

പാലക്കാട്: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാനുള്ള ആർഎസ്എസ് ഇടപെടൽ ഫലം കണ്ടു. ബിജെപി പാലക്കാട് ഈസ്‌റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവൻ ചുമതലയേറ്റു. വരണാധികാരി പ്രമീള ദേവിക്ക് മുൻപാകെയാണ് പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്‌തത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്‌ണൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു.

പ്രശാന്ത് ശിവൻ ചുമതലയേറ്റാൽ സ്ഥാനം രാജിവയ്‌ക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏഴ് കൗൺസിലർമാ‌ർ പറഞ്ഞത്. ഇതിനൊപ്പം നാല് കൗൺസിലർമാരും കൂടി രാവിലെ ചേർന്നതോടെ പ്രതിസന്ധി മൂർച്ഛിച്ചു. ചെയർപേഴ്‌സണും വൈസ് ചെയർമാനും ഇവർക്കൊപ്പമായിരുന്നു. ഇതോടെയാണ് ആർ‌എസ്‌എസ് നേതൃത്വം ഇടപെട്ടത്. തുടർന്ന് ബിജെപിക്കൊപ്പം നിൽക്കുമെന്നും രാജിക്കില്ലെന്നും ചെയ‌ർപേഴ്‌സൺ പ്രമീള ശശിധരൻ പറഞ്ഞു. തനിക്ക് പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ.കൃഷ്‌ണദാസും അറിയിച്ചു. പ്രശാന്ത് ശിവൻ ചുമതലയേറ്റ ചടങ്ങിൽ ഇ.കൃഷ്‌ണദാസും പങ്കെടുത്തു.

ഇതിനിടെ പാർട്ടി നേതൃത്വം ഒരു തീരുമാനമെടുത്താൽ അച്ചടക്കമുള്ള പ്രവർത്തക‌ർക്ക് അത് നടത്താൻ ഉത്തരവാദിത്വമുണ്ടെന്നും എതിർക്കുന്നവർക്ക് പ്രവർത്തകർ മറുപടി നൽകുമെന്നും സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് പറഞ്ഞു. എന്നാൽ പ്രശാന്ത് ചുമതലയേൽക്കുന്ന പരിപാടിയിൽ എതിർ ചേരിയിലുള്ള കൗൺസിലർമാർ ആരും പങ്കെടുത്തില്ല.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതൽ വോട്ട് നേടിയവരെ മാറ്റി പകരം മറ്റൊരാളെ പ്രസിഡന്റാക്കി എന്നതാണ് വിമതരുടെ ആക്ഷേപം.പ്രശാന്ത് ശിവനെ തെരഞ്ഞെടുത്ത നടപടിയിൽ അട്ടിമറി ഉണ്ടെന്നും നേതൃത്വം ഇത് തിരുത്തണം എന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം ബിജെപിയിൽ പക്ഷമില്ലെന്ന് തെളിഞ്ഞെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRASANTH SHIVAN, BJP PALAKKAD, PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA