SignIn
Kerala Kaumudi Online
Saturday, 23 May 2026 6.19 PM IST

അണലിയുടെ പുറത്തുകയറി മൂർഖൻ; ഉഗ്രശബ്ദത്തോടെ പാഞ്ഞടുത്ത് രണ്ട് പാമ്പുകൾ, ഭയന്ന് വീട്ടുകാർ

തിരുവനന്തപുരം ജില്ലയിലെ കോരാണിക്കടുത്തുള്ള വീട്ടിൽ തേങ്ങ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ ഒരു പാമ്പ് ഇരിക്കുന്നുവെന്ന് പറഞ്ഞാണ് വീട്ടുകാർ വാവ സുരേഷിനെ വിളിച്ചത്. സ്ഥലത്തെത്തിയ വാവ തേങ്ങ മാറ്റിയതും ഒരു അണലിയെ കണ്ടു. ഇതിനിടയിൽ അടുത്തിരുന്ന ഗ്യാസ് സിലിണ്ടറിന്റെ പുറകിൽ നിന്ന് ചീറ്റൽ ശബ്ദം കേട്ട് നോക്കിയപ്പോൾ ഒരു മൂർഖൻ കുഞ്ഞിനെയും കണ്ടു.

snakes

സാധാരണ മൂർഖൻ പാമ്പുകൾ അണലിയെ ഭക്ഷിക്കാറുണ്ട്. അതിനാൽ തന്നെ പേടിയൊന്നുമില്ലാതെയാണ് മൂർഖൻ കുഞ്ഞ് അണലിയുടെ പുറത്ത് കയറിയത്. ഇതിനിടയിൽ മൂർഖൻ കുഞ്ഞ് വാവ സുരേഷിനെ കടിച്ചു. വലിയ അണലിയെയും മൂർഖൻ കുഞ്ഞിനെയും ഒന്നിച്ച് പിടികൂടിയ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKES, SNAKE MASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA