തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്നുകൾക്ക് നിരോധനം. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ മേയ്‌മാസം നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണമെന്ന് സംസ്ഥാന ആയുർവേദ ഡ്രഗ് ലൈസൻസിംഗ് അതോറിട്ട് ആയ ഡെപ്യുട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം ) അറിയിച്ചു.
നിരോധിച്ച മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ ചുവടെ:
കാസകൽപ കഫ് സിറപ്പ് (Kasakalpa Cough Syrup), മാരുതി ഫാർമ, റോഡ് നമ്പർ 26, ഡോർ നമ്പർ 49-403/1, പത്മ നഗർ, ഫേസ്-II, ഖുതുബുള്ളാപ്പൂർ, ചിന്തൽ, ഹൈദരാബാദ്, ബാച്ച് നമ്പർ: SK-VMP-01, നിർമ്മാണ തീയതി: മെയ് 2026, കാലാവധി അവസാനിക്കുന്നത്: ജനുവരി 01, 2028
വിശ്വാസസുധാരണം ലിക്വിഡ് (Viswasasudharan a Liquid)- മാരുതി ഫാർമ, റോഡ് നമ്പർ 26, ഡോർ നമ്പർ 49-403/1, പത്മ നഗർ, ഫേസ്-II, ഖുതുബുള്ളാപ്പൂർ, ചിന്തൽ, ഹൈദരാബാദ്, ബാച്ച് നമ്പർ: MP-VSK-18, നിർമ്മാണ തീയതി: മെയ് 2026, കാലാവധി അവസാനിക്കുന്നത്: ഒക്ടോബർ 1, 2027
ശ്വാസകൽപ ലിക്വിഡ് (Swasakalpa Liquid)-മാരുതി ഫാർമ, റോഡ് നമ്പർ 26, ഡോർ നമ്പർ 49-403/1, പത്മ നഗർ, ഫേസ്-II, ഖുതുബുള്ളാപ്പൂർ, ചിന്തൽ, ഹൈദരാബാദ്, ബാച്ച് നമ്പർ: SK-VMP-01, നിർമ്മാണ തീയതി: മെയ് 2026, കാലാവധി അവസാനിക്കുന്നത്: ജനുവരി 01, 2028
ശ്വാസ സ്ഫടികാമൃത ലിക്വിഡ് (Swasa spatikaamrutha Liquid)- ശ്രീ വെങ്കിടേശ്വര ആയുർ ഫാർമ, യരപ്പനഹള്ളി, ദൊഡ്ഡഗുബ്ബി പോസ്റ്റ്, ബാംഗ്ലൂർ-560077, ബാച്ച് നമ്പർ: MPD, നിർമ്മാണ തീയതി: മെയ് 2026, കാലാവധി അവസാനിക്കുന്നത്: ജനുവരി 2029
വിസിൽ സിറപ്പ് - സിദ്ധ പ്രൊപ്രൈറ്ററി മെഡിസിൻ (Vizzle Syrup)- സഞ്ജീവി ഫാർമ, 75, വസന്തം സ്ട്രീറ്റ്, കുമാരൻ നഗർ, ചെന്നൈ-600050, ബാച്ച് നമ്പർ: 63, നിർമ്മാണ തീയതി: മെയ് 2026, കാലാവധി അവസാനിക്കുന്നത്: ഡിസംബർ 2026
പെയിൻ നിവാരൺ ചൂർണം (Pain Niwaran Churna)- എം/എസ് രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, F-143, രണ്ടാം ഘട്ടം, റിക്കോ (RIICO) ഇൻഡസ്ട്രിയൽ ഏരിയ, ജുൻജുനു, രാജസ്ഥാൻ, ബാച്ച് നമ്പർ: PNG 25067, നിർമ്മാണ തീയതി: ജൂൺ 2026, കാലാവധി അവസാനിക്കുന്നത്: സെപ്റ്റംബർ 2027
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |