
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സംബന്ധിച്ച തർക്കം പരിഹരിക്കാൻ ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടന്ന ചർച്ചയിൽ തീരുമാനമായില്ല. ചർച്ച തുടരും.
സി.പി.ഐ ആസ്ഥാനമായ എം.എൻ.സ്മാരകത്തിലെത്തിയാണ് ടി.പി.രാമകൃഷ്ണൻ, ബിനോയ് വിശ്വവുമായി ചർച്ച നടത്തിയത്. ഉപനേതാവ് സ്ഥാനം വിട്ടു നൽകാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന സി.പി.എം നിലപാട് രാമകൃഷ്ണൻ അറിയിച്ചു. കെ.എൻ.ബാലഗോപാലിന് ഉപനേതാവ് സ്ഥാനം നൽകി നിയമസഭയിൽ സജീവമാക്കാനാണ് തീരുമാനം. ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ ബിനോയ് വിശ്വം കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടും വിശദീകരിച്ചു. ഇക്കാര്യം സി.പി.എം നേതൃത്വവുമായി ചർച്ച ചെയ്യാമെന്ന് ഇടതുമുന്നണി കൺവീനർ അറിയിച്ചു. .
എൽ.ഡി.എഫിൽ ഭിന്നതയില്ലെന്നും ഉപനേതാവ് സ്ഥാനം സംബന്ധിച്ച് ഇരുപാർട്ടികളും കൂടിയാലോചനയിലൂടെ പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇടതുമുന്നണി കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു. സി.പി.ഐക്കും സി.പി.എമ്മിനും ഒരേ രാഷ്ട്രീയമാണുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |