SignIn
Kerala Kaumudi Online
Friday, 09 October 2026 10.43 AM IST

നമ്മുടെ കൊച്ചിൻ കപ്പൽശാലയിൽ നിന്ന് ഇനി യൂറോപ്യൻ കമ്പനികൾക്കുള്ള ടഗ്ഗുകൾ, നിർമ്മാണം തുടങ്ങി

cochin-shipyard
ഡെൻമാർക്ക് കമ്പനിയായ സ്വിറ്റ്‌സറിനായി കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന അത്യാധുനിക ഹരിത ടഗ്ഗുകളുടെ സ്റ്റീൽ കട്ടിംഗ് ചടങ്ങ്

കൊച്ചി: പാരമ്പര്യേതര ഊർജം ഇന്ധനമാക്കുന്ന കപ്പൽ നിർമ്മാണത്തിൽ അന്താരാഷ്ട്ര മികവ് വീണ്ടും തെളിയിച്ച് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്. ഡെന്മാർക്കിലെ സ്വിറ്റ്സർ കമ്പനിക്കായി മൂന്ന് ബാറ്ററി ഇലക്ട്രിക് 70 ടൺ ബോളാർഡ് പുൾ ടഗുകളുടെ നിർമ്മാണത്തിന് തുടക്കമായി.


സ്വിറ്റ്സറിന്റെ സൈറ്റ് മാനേജർ ജെൻസ് ഓവ് കിംലർ റാസ്മുസെൻ ഉരുക്ക് മുറിക്കൽ ചടങ്ങ് നിർവഹിച്ചു. കപ്പൽശാലയുടെ ഡയറക്ടർ (ഓപ്പറേഷൻസ് ) ഡോ. എസ്. ഹരികൃഷ്ണൻ, എക്സിക്യുട്ടീവ് ഡയറക്ടർ വി.പി. ഷിറാസ്, ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.


നാല് ബാറ്ററി ഇലക്ട്രിക് ട്രാൻസ്‌വേഴ്‌സ് 2600 ഇ ടഗ്ഗുകൾ നിർമ്മിക്കാൻ കപ്പൽ ശാലയും സ്വിറ്റ്സറും തമ്മിൽ കഴിഞ്ഞവർഷം കരാർ ഒപ്പുവച്ചിരുന്നു. വിവിധ തരം കപ്പലുകളെ നിയന്ത്രിക്കുന്നതിനും തുറമുഖങ്ങളിലും ടെർമിനലുകളിലും ആവശ്യമായ സങ്കീർണമായ ക്ലോസ്‌ക്വാർട്ടർ ടോവിംഗ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനും രൂപകൽപ്പന ചെയ്തതാണ് ട്രാൻസ്‌വേഴ്സ് ടഗ്ഗുകൾ. പ്രതികൂല കാലാവസ്ഥയിലും ശക്തമായ തിരമാലകളിലും വേലിയേറ്റയിറക്ക സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്.


ബാറ്ററി ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനമാണ് ടഗ്ഗുകളുടെ പ്രധാന സവിശേഷത. ഹരിത ഊർജം ഉപയോഗിച്ച് ബാറ്ററികൾ ചാർജ് ചെയ്യുമ്പോൾ തുറമുഖ പ്രവർത്തനങ്ങളിൽ നേരിട്ടുള്ള കാർബൺ പുറന്തള്ളൽ പൂർണമായും ഒഴിവാക്കാൻ സാധിക്കും.


കൊച്ചി കപ്പൽ ശാലയ്ക്ക് 17 എ. എസ്.ടി.ഡി.എസ് ടഗ്ഗുകൾ, ആറ് ഗ്രീൻ ടഗ്ഗുകൾ എന്നിവയുടെ നിർമ്മാണ കരാർ ലഭിച്ചിട്ടുണ്ട്. അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ ടഗ്ഗുകളുടെ നിർമ്മാണത്തിൽ കപ്പൽശാല ഗ്രൂപ്പ് കൈവരിച്ച വളർച്ചയുടെയും സാങ്കേതികശേഷിയുടെയും തെളിവാണ് ഓർഡറുകൾ.


അത്യാധുനിക ഹാർബർ, ടെർമിനൽ ടഗ്ഗുകളുടെ നിർമ്മാണത്തിൽ കൊച്ചി കപ്പൽശാല കൈവരിച്ച സാങ്കേതിക മികവിനെയും ആഗോള കപ്പൽ നിർമ്മാണ ശേഷിയെയും ശക്തിപ്പെടുത്തുന്നതാണ് പുതിയ നിർമ്മാണം.

വി.ജെ. ജോസ്,

ചെയർമാൻ,മാനേജിംഗ് ഡയറർ,

കൊച്ചിൻ ഷിപ്പ്‌യാർഡ്‌

English Summary

Cochin Shipyard Limited has once again demonstrated its international expertise in building vessels powered by alternative energy. Construction has begun on three battery-electric tugboats, each with a 70-tonne bollard pull, for Denmark-based Svitzer.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCHIN SHIPYARD LIMITED, NEW TUGS, DENMARK COMPANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA