SignIn
Kerala Kaumudi Online
Friday, 02 October 2026 3.00 AM IST

റബർ ടാപ്പിംഗ് വൈകിട്ടാക്കൂ,​ പണം കൂടുതൽ കൈയിലെത്തും

rubber-

പാൽ കൂടുതലെന്ന് കണ്ടെത്തൽ

കോട്ടയം : റബർ ടാപ്പിംഗ് വൈകിട്ടത്തേയ്ക്ക് മാറ്റുന്നത് പാൽ കൂടാൻ കാരണമാകുമെന്ന് റബർ ബോർഡ് ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. വൈകിട്ട് 5 മുതൽ രാത്രി 8.30 വരെ നടത്തുന്ന ടാപ്പിംഗ് കൂടുതൽ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞൻ റെജു എം.ജെ പറ‌ഞ്ഞു. പകൽ സമയത്തെ ടാപ്പിംഗിന് പകരം വൈകിട്ട് ടാപ്പിംഗ് നടത്തുന്നതിലൂടെ റബർ മരങ്ങളിൽ നിന്ന് ലഭിക്കുന്ന പാലിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത്. റബർബോർഡ് നടത്തിയ പഠനങ്ങളിലാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ. ഉത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം തൊഴിൽസാദ്ധ്യതയും വരുമാനവും കൂടുമെന്നാണ് വിലയിരുത്തൽ.

ടാപ്പർമാർക്ക് സൗകര്യപ്രദം

വൈകിട്ടത്തെ ടാപ്പിംഗ് പ്രാവർത്തികമാക്കിയാൽ ടാപ്പർമാർക്ക് പകൽസമയത്ത് മറ്റ് ജോലികളിൽ ഏർപ്പെടാൻ സാധിക്കും. നിലവിൽ ടാപ്പിംഗ് ജോലിയുടെ സമയക്രമം കാരണം മറ്റ് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. അതുവഴി ടാപ്പിംഗ് തൊഴിലിനെ മാത്രം ആശ്രയിക്കാതെ ഒരേ ദിവസം ഒന്നിലധികം തൊഴിൽ മേഖലകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള സാദ്ധ്യതയും തുറക്കും.

വന്യജീവി ആക്രമണം കുറയും

റബർ തോട്ടങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണ ഭീഷണി പകൽ സമയത്തെ അപേക്ഷിച്ച് വൈകിട്ട് കുറയാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വിവിധ പ്രദേശങ്ങളിലെ വന്യജീവി സാന്നിദ്ധ്യം വ്യത്യസ്തമായതിനാൽ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം രീതികൾ വ്യാപകമാക്കാവൂ എന്നതും പ്രധാനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER, RUBBER TAPING, RUBBER BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA