SignIn
Kerala Kaumudi Online
Thursday, 01 October 2026 1.30 AM IST

അരികിൽ അച്ഛനുണ്ടെങ്കിൽ..

madhu

തിരുവനന്തപുരം: ''അച്ഛൻ ഒരു ധൈര്യമാണ്. രാത്രിയിൽ ഞങ്ങളിങ്ങനെ സംസാരിച്ചിരിക്കും. അപ്പോൾ ഞാൻ കുഞ്ഞു ഉമയും അച്ഛൻ പഴയ അച്ഛനുമാകും. ഓരോ രാത്രിയും ഓരോ കാര്യങ്ങൾ അച്ഛൻ പറയും. ഏറെയും പഴയ കാര്യങ്ങൾ. അത് ഒന്നര വരെ നീളും. അതിനു ശേഷമാണ് അത്താഴം കഴിക്കുക""- പറയുന്നത്,

മലയാളികളുടെ മഹാനടൻ മധുവിന്റെ ഏക മകൾ ഉമ.

മധുവിന്റെ അച്ഛൻ ആർ. പരമേശ്വരൻപിള്ള തിരുവനന്തപുരം മേയറായിരുന്നു. അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തകാര്യമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമ്മ തങ്കമ്മയെ കുറിച്ചും ഉമയോട് പറഞ്ഞു. ''ആരോഗ്യപ്രശ്നങ്ങളൊന്നും അച്ഛനില്ല. പ്രമേഹത്തിന്റെയും കൊളസ്ട്രോളിന്റെയും മരുന്ന് ചെറിയ ഡോസിൽ കഴിക്കുന്നു. അച്ഛൻ ഓരോ നിമിഷവും ആസ്വദിക്കുകായാണെന്നു തോന്നും. ഉച്ചയ്ക്ക് 12 കഴിയും എണീക്കാൻ. ഒരു മണിയാവും ഭക്ഷണം കഴിക്കാൻ. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ചേർന്ന 'ബ്രഞ്ച്" ആണത്. മൂന്നു മുതൽ 5 വരെയാണ് സന്ദർശക സമയം. അപ്പോൾ ഞാനങ്ങോട്ടു പോകാറില്ല. ഇടയ്ക്ക് എന്റെ ചെറുമകൻ ഒരുവയസുകാരൻ ത്രിലോക് മുത്തച്ഛന്റെ അരികിലെത്തും. അപ്പോൾ അച്ഛന് ഉത്സാഹം കൂടും.""

എന്തുപ്രതിസന്ധിയുണ്ടെങ്കിലും അച്ഛനോട് സംസാരിച്ചു കഴിഞ്ഞാൽ അത് നേരിടാനുള്ള കരുത്ത് ലഭിക്കുമെന്നും ഉമ പറഞ്ഞു. ഇക്കഴിഞ്ഞ 23ന് 93 വയസായി. കുടുംബക്കാരുടെ പിറന്നാളാഘോഷം വരുന്ന 12നാണ്. അന്നാണ് വിശാഖം. ക്ഷേത്രങ്ങളിൽ ഉമ വഴിപാടിന് ഏർപ്പാട് ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA