SignIn
Kerala Kaumudi Online
Thursday, 01 October 2026 12.46 AM IST

പ്രോജക്ട് സീറോ സമഗ്രമാക്കാൻ വിജിലൻസ് അഴിമതിക്കാരെ പൂട്ടാൻ എ.ഐ എല്ലാവകുപ്പുകളിലും നിരീക്ഷണം അന്വേഷണത്തിലും സഹായിക്കും

READ ENGLISH VERSION
ai

തിരുവനന്തപുരം: അഴിമതിക്കാരെ വേഗം കണ്ടെത്താനും അന്വേഷണം പഴുതടച്ചതാക്കാനും എ.ഐ ഉപയോഗിക്കാൻ വിജിലൻസ്. സ്വന്തമായി വികസിപ്പിച്ച വി.എ.സി.ബി സ്യൂട്ട് 3.0 ഡിജിറ്റൽ അന്വേഷണ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിതബുദ്ധി ഉപയോഗിക്കുന്നത്. എല്ലാ വകുപ്പുകളുമായും ഡിജിറ്റലായി ബന്ധിപ്പിച്ച് ഫയൽ നീക്കമുൾപ്പെടെ നിരീക്ഷിക്കും. രാജ്യത്ത് ആദ്യമായാണ് എ.ഐ അധിഷ്ടിത നിരീക്ഷണം.

നിശ്ചിതസമയത്തിനകം സേവനം നൽകാതിരിക്കൽ, കൈമടക്ക് കിട്ടാനായി ഫയലുകൾ പിടിച്ചുവയ്ക്കൽ, പല മേശകളിലായി തട്ടിക്കളി, ടെൻഡറിലെ തിരിമറി എന്നിവയൊക്കെ എ.ഐ കണ്ടെത്തി അറിയിക്കും. ഈ വിവരങ്ങളുടെ സഹായത്തോടെ അഴിമതിക്കാരെ പൊക്കാനാണ് ശ്രമം. വിവധ വകുപ്പുകളിലെ ഫയൽ നീക്കത്തിനുള്ള സോഫ്‌റ്റ്‌വെയർ ലഭ്യമാക്കാനഭ്യർത്ഥിച്ച് വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിന് കത്ത് നൽകി.

‌

അഴിമതിക്കേസ് അന്വേഷണത്തിലും എ.ഐ ഉപയോഗപ്പെടുത്തും. കോടതി വിധിന്യായങ്ങളടക്കം പരിശോധിച്ച്, അന്വേഷണ രീതിയിൽ തെറ്റുണ്ടെങ്കിൽ എ.ഐ ചൂണ്ടിക്കാണിക്കും. അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും സ്വീകരിക്കേണ്ട നടപടികൾ, തെളിവ് ശേഖരിക്കൽ എന്നിവയിൽ ഉദ്യോഗസ്ഥന് എ.ഐ സഹായം തേടാം. നടപടിക്രമങ്ങളിൽ തെറ്റുപറ്റിയാൽ മുന്നറിയിപ്പും നൽകും. കോടതികളിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് വീഴ്ചപറ്റാതെ തയ്യാറാക്കാനും എ.ഐ ഉപകരിക്കും.

അഴിമതിരഹിത കേരളം ലക്ഷ്യമിട്ട്, 'പ്രോജക്റ്റ് സീറോ' പദ്ധതിയുടെ ഭാഗമായാണ് വി.എ.സി.ബി സ്യൂട്ട് വിജിലൻസ് വികസിപ്പിച്ചത്. ഇതിന്റെ അഡ്വാൻസ്ഡ് വേർഷനാണ് 3.0. മൂന്നു മാസത്തിനകം എ.ഐ സംവിധാനം പൂർണമായി ഉപയോഗിച്ചുതുടങ്ങും. അഴിമതി പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം. അഴിമതിക്കാരെ കൈയോടെ പിടികൂടുന്ന ട്രാപ്പ് ഓപ്പറേഷനുകളുടെ എണ്ണവും കൂട്ടും.

അഴിമതിക്കാരേ

എ.ഐ പിറകേ

1 നേരത്തേ തയ്യാറാക്കിയ 1600ലേറെ അഴിമതിക്കാരുടെ പ്രവർത്തനം എ.ഐ നിരീക്ഷിക്കും. ഇതിൽ 262 പേർ കടുത്ത അഴിമതിക്കാരാണ്. റവന്യൂ, തദ്ദേശം, മോട്ടോർ വാഹന വകുപ്പുകളിലാണ് ഏറെയും

2 ഡിജിറ്റലായാണ് ഇപ്പോൾ കോഴയിടപാട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടനിലക്കാരുടെയും അക്കൗണ്ടുകളിലൂടെയാണ് വാങ്ങുന്നത്. ഇത്തരം ഇടപാടുകൾ എ.ഐ സഹായത്തോടെ എളുപ്പം കണ്ടെത്തും

എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതോടെ തെറ്റുകൾ പരമാവധി കുറയും, അന്വേഷണം സമഗ്രമാകും

-മനോജ് എബ്രഹാം

വിജിലൻസ് മേധാവി

 നൂറു ദിവസത്തിനിടെ അഴിമതിക്കേസുകൾ

38

 ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം

115

 പേർ ട്രാപ്പ്ഓപ്പറേഷനിൽ പിടിയിലായവർ

12

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGILENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA