SignIn
Kerala Kaumudi Online
Saturday, 10 October 2026 5.40 PM IST

വരുമാനം കണ്ട് പണമിറക്കിയ കർഷകർ ദുരിതത്തിൽ,​ മലയാളികൾക്ക് നഷ്ടത്തിന്റെ കണക്ക് മാത്രം

kerala

തെങ്ങുകളിൽ പടർന്ന് പിടിക്കുന്ന രോഗബാധ കാരണം കേരകർഷകരും തെങ്ങിൽ നിന്നും ആദായമെടുക്കുന്നവരും ദുരിതത്തിൽ. നാളികേര ഉത്പാദനം വർദ്ധിപ്പിക്കുവാനായി കൃഷിഭവനുമായി ചേർന്ന് പദ്ധതി ആസൂത്രണം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല. മണ്ഡരി ഉൾപ്പെടെ ഒന്നിന് പിറകെ മറ്റൊന്നായി രോഗം ബാധിക്കുന്നതിനാൽ താലൂക്കിലെ ഒട്ടുമിക്ക തെങ്ങുകളും നശിച്ചു തുടങ്ങി.


മുൻ കാലങ്ങളിൽ കേര കർഷകരെ സഹായിക്കുന്നതിനായി കേരവികസന സമിതികളും കേരസംരക്ഷണ സമിതികളും കൃഷി ഭവനുകളുടെ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്നത് കർഷകർക്ക് തുണയായിരുന്നു. ഇവയുടെ പ്രവർത്തനം ഇല്ലാതായതോടെയാണ് കർഷകർ ബുദ്ധിമുട്ടിലായത്.കാൽ നൂറ്റാണ്ട് മുൻപു വരെ താലൂക്കിൽ അവണാകുഴി, കാഞ്ഞിരംകുളം, മഞ്ചവിളാകം മേഖലയാണ് നാളികേര ഉത്പാദനത്തിൽ മുന്നിലുണ്ടായിരുന്നത്.

താലൂക്കിലെ കട്ടച്ചൽകുഴി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാളികേര ഗവേഷണ കേന്ദ്രം നോക്കുകുത്തിയായി മാറിയ അവസ്ഥയിലാണ്. കേരശാസ്ത്രജ്ഞന്മാരാകട്ടെ നാളികേര കർഷകർക്ക് വിദഗ്ദ്ധോപദേശം നൽകുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.


മഞ്ഞളിപ്പ്,മണ്ഡരി,കാറ്റുവീഴ്ച,കൂമ്പു ചീയൽ തുടങ്ങിയവയും കൊമ്പൻചില്ലിയുടെ ആക്രമണവുമാണ് തെങ്ങുകളെ കൂടുതലായി ബാധിച്ചിരിക്കുന്നത്. രോഗവിവരണവുമായി കൃഷിഭവനിലെത്തുന്ന കർഷകരോട് അവ മുറിച്ചുമാറ്റുവാനാണ് കൃഷി ഓഫീസർ നൽകുന്ന മറുപടി.


കായ്ഫലമുള്ള തെങ്ങുകളിൽ രോഗബാധ വന്നതോടെ നാളികേര ഉത്പാദനം കുറ‍ഞ്ഞു. ആവശ്യത്തിനുള്ള നാളികേരം അയൽ സ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്കെത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE