SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.32 PM IST

ഓട്ടോമേറ്റഡ് ഹോമിയോപ്പതി മരുന്ന് വിതരണ സംവിധാനത്തിന് പേറ്റന്റ്

homeopathy

ഹോമിയോപ്പതി ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ മരുന്ന് തയ്യാറാക്കലും വിതരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വികസിപ്പിച്ച ഓട്ടോമേറ്റഡ് സംവിധാനത്തിന് കേരളത്തിൽ നിന്നുള്ള ഗവേഷക സംഘത്തിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു.

“ഡിജിറ്റലി കൺട്രോൾഡ് സ്ലൈഡിംഗ് ആൻഡ് സീലിംഗ് മെക്കാനിസം ഫോർ ഓട്ടോമേറ്റഡ് ഡിസ്പെൻസിങ്” എന്ന പേരിലുള്ള കണ്ടുപിടിത്തം ഹോമിയോപ്പതി മരുന്ന് dispensing രംഗത്ത് ഓട്ടോമേഷൻ കൊണ്ടുവരുന്നതാണ്. മാനുവൽ ഇടപെടൽ കുറച്ച് മരുന്ന് തയ്യാറാക്കൽ കൂടുതൽ കൃത്യവും സ്ഥിരതയുള്ളതുമാക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം.

AI, ചിപ്പ് ലെവൽ ഇൻ്റഗ്രേഷൻ, എംബഡഡ് സിസ്റ്റങ്ങൾ, ഒപ്റ്റിക്കൽ സെൻസിംഗ്, ഇൻ്റലിജൻ്റ് ഓട്ടോമേഷൻ തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആരോഗ്യരംഗത്ത് പ്രായോഗികവും കുറഞ്ഞ ചെലവിലുള്ളതുമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലാണ് ഗവേഷക സംഘത്തിന്റെ ശ്രദ്ധ.

മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിലെ (MITS) Cyber Security department,അസിസ്റ്റന്റ് പ്രൊഫസറും എസ്.എം. ലീഗൽ അസോസിയേറ്റ്‌സ് മാനേജിങ് ഡയറക്ടറുമായ സഫദ് ഇസ്മായിൽ,യെസ് സ്കൈ എൻ്റർപ്രൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇക്ബാൽ ആർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്, കുർണൂൽ(IIITDM) പ്രൊഫസർ ഹർഷ വാസുദേവൻ പിള്ള, IHRD ഡയറക്ടർ ഡോ എം വി രാജേഷ് എന്നിവരാണ് ഗവേഷക സംഘത്തിലുള്ളത്.

ഹോമിയോപ്പതി ഉൾപ്പെടെയുള്ള AYUSH മേഖലയിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ വിപുലീകരിക്കുന്നതിനും കൂടുതൽ ഡിജിറ്റൽ ആരോഗ്യസംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പുതിയ സാധ്യതകളാണ് ഈ പേറ്റന്റ് മുന്നോട്ടുവയ്ക്കുന്നത്. ഹോമിയോപ്പതി dispensing രംഗത്തെ ഈ ഓട്ടോമേഷൻ ഭാവിയിൽ കൂടുതൽ ഇന്റലിജന്റ്, കണക്റ്റഡ് ആൻഡ് ഡിജിറ്റലി എനേബിൾഡ് ആയുഷ് ഹെൽത്ത്‌കെയർ സിസ്റ്റംസ് വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ തുറക്കുന്നതായും ഗവേഷകർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE