SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.33 AM IST

നമ്പർ പ്ളേറ്റില്ലാത്ത ബൈക്കിൽ കറങ്ങിനടന്ന് പ്രായമായവർ നടത്തുന്ന കടകളിൽ മോഷണം, മൂന്ന് പ്രതികളിലൊരാൾ സ്‌ത്രീ

bike-riders-theft
പ്രതീകാത്മകചിത്രം

കൊല്ലം: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ വ്യാപാര സ്ഥാപനങ്ങളിലെത്തി സ്ത്രീ ഉൾപ്പെട്ട മൂന്നംഗ സംഘത്തിന്റെ റിലേ മോഷണം. വാളത്തുംഗൽ, കൂട്ടിക്കട, താന്നിമുക്ക്, വലിയവിള, കണ്ണനല്ലൂർ എന്നിവിടങ്ങളിലായിരുന്നു മോഷണം. പ്രായമുള്ളവർ നടത്തുന്ന സ്ഥാപനങ്ങളാണ് ഇവർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
കടയ്ക്ക് മുന്നിലെത്തുന്ന സംഘത്തിലൊരാൾ കടയിലേക്ക് കയറി ഉള്ളിലിരിക്കുന്ന എന്തെങ്കിലും സാധനം ആവശ്യപ്പെടും. ഉടമയുടെ ശ്രദ്ധ തിരിയുന്ന സമയത്ത് മേശയിൽ നിന്നു പണം കവർന്ന് മറ്റ് രണ്ട് പേർ സ്ഥലം വിടും. വാളത്തുംഗൽ കളരി വാതുക്കൽ ക്ഷേത്രത്തിനു മുൻവശത്തുള്ള ശ്രീധരൻ നായരുടെ പലചരക്ക് കടയിലെത്തിയ സംഘം മേശയിൽ ഉണ്ടായിരുന്ന 8500 രൂപകവർന്നു. ശ്രീധരൻ നായർ പിടികൂടാൻ ശ്രമിച്ചെങ്കിലും തള്ളി വീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ 25ന് താന്നിമൂക്കിൽ സ്ഥാപനത്തിലെത്തി 5000 രൂപ കൈക്കലാക്കി. തൊട്ടടുത്ത ദിവസം പുളിയത്തുമുക്കിലെ സ്ഥാപനത്തിൽ നിന്നു മൊബൈൽ ഫോണും പണവും കവർന്നു. അതിനടുത്ത ദിവസം മയ്യനാട് വലിയവിളയിലുള്ള കടയിലെ മേശയിൽ നിന്ന് 1500 രൂപ കവർന്നു. പിന്നീട് കണ്ണനല്ലൂരിലെ സ്ഥാപനത്തിലും മോഷണം നടത്തി. പ്രതികളുടെ നിരീക്ഷണ ക്യാമറ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഹെൽമെറ്റ് ധരിച്ചിരിന്നതിനാൽ മുഖം വ്യക്തമല്ല. ബൈക്ക് സഞ്ചരിച്ച വഴികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു.

English Summary

A three-member gang, including a woman, is allegedly carrying out a series of thefts at commercial establishments using a motorcycle without a number plate. The incidents were reported in Valathungal, Koottikkada, Thannimukku, Valiyavila and Kannanalloor. The gang reportedly targets shops and establishments mainly run by elderly people.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIKE, THEFT, WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY