SignIn
Kerala Kaumudi Online
Friday, 15 May 2026 6.05 PM IST

ബാത്ത് ടബ്ബിലെ കുളി അഴുക്കുവെള്ളത്തിൽ കുളിക്കുന്നതിന് തുല്യം, മുന്നറിയിപ്പുമായി വിദഗ്ധർ

bathdub

ദിവസവും കുളിക്കുന്നവരാണ് നമ്മളിൽ ബഹുഭൂരിപക്ഷവും. എങ്ങനെ കുളിക്കുന്നതാണ് കൂടുതൽ വൃത്തി നൽകുക, ഷവറിലുള്ള കുളിയാണോ അതോ ബാത്ത് ടബ്ബിലെ കു ളിയാണോ ഏറ്റവും നല്ലത്? കാലങ്ങളായി ഇതിനെക്കുറിച്ച് ചർച്ച നടക്കുന്നു. ഇപ്പോഴിതാ ബാത്ത് ടബ്ബിൽ കുളിച്ചാൽ നമ്മുടെ ശരീരത്തിലെ അഴുക്കുകൾ ശരിയായ രീതിയിൽ നീക്കം ചെയ്യപ്പെടില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ടബ്ബിലെ കുളി കേൾക്കാൻ സുഖമുള്ള കാര്യമാണെങ്കിലും വൃത്തിയുടെ കാര്യത്തിൽ ഇത് അല്പം പിന്നിലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


ബാത്ത് ടബ്ബിൽ കിടന്നുള്ള കുളിയെ 'ഫൂട്ട് സൂപ്പ്' അഥവാ കാല് കഴുകിയ വെള്ളമെന്നാണ് കളിയാക്കി വിളിക്കുന്നത്. ടബ്ബിൽ കുളിക്കമ്പോൾ വെള്ളം മാറുന്നില്ല. അതിനാൽ നിങ്ങളുടെ ശരീരത്തിലുള്ള ബാക്ടീരിയകൾ വെള്ളത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഷവറിൽ കുളിക്കുമ്പോൾ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളം അഴുക്കിനെയും ബാക്ടീരിയകളെയും അപ്പോൾത്തന്നെ നീക്കം ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു.

ബ്രിട്ടനിൽ നടന്ന സർവേകൾ പ്രകാരം 59ശതമാനം ആളുകളും ഷവറിൽ കുളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചർമ്മത്തിലെ അഴുക്ക്, വിയർപ്പ്, എണ്ണമയം, ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകൾ എന്നിവയെ ഫലപ്രദമായി ഇതിലൂടെ നീക്കം ചെയ്യാൻ കഴിയും. ചർമ്മത്തിലെ അണുബാധകളും തിണർപ്പുകളും ഒഴിവാക്കാനും ഷവറിലെ കുളിയാണ് ഏറ്റവും ഉചിതം.

അതേസമയം, ദോഷത്തോടൊപ്പം ഗുണവും ടബ്ബിൽ കുളിക്കുമ്പോൾ ഉണ്ടാകും. സോപ്പും ചൂടുവെള്ളവും വിയർപ്പിനെ ഒരു പരിധിവരെ നീക്കം ചെയ്യും. മനസിന് ഉന്മേഷം നൽകുകയും പിരിമുറുക്കം കുറയ്ക്കുകയും ചെയ്യും. പേശിവേദന കുറയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. നിങ്ങൾ ടബ്ബിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ, കുളിക്ക് ശേഷം ഒരു തവണ കൂടി ഷവറിൽ ശരീരം കഴുകുന്നത് വൃത്തി ഉറപ്പാക്കും.

മാത്രമല്ല കുളി കഴിഞ്ഞ് നമ്മൾ ചവിട്ടുന്ന 'ബാത്ത് മാറ്റുകൾ' അണുക്കളുടെ താവളമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ് നനവ് തങ്ങിനിൽക്കുന്ന ബാത്ത് മാറ്റുകളിൽ പൂപ്പലും ബാക്ടീരിയകളും വേഗത്തിൽ വളരും. ആഴ്ചയിലൊരിക്കലെങ്കിലും ബാത്ത് മാറ്റുകൾ ചൂടുവെള്ളത്തിൽ കഴുകി നന്നായി വെയിലത്ത് ഉണക്കണമെന്നാണ് വിദഗ്ധർ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, LIFESTYLE HEALTH, HEALTH, LIFESTYLE, BATHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY