
സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പല തുറന്നുപറച്ചിലുകളും ലോകമെമ്പാടും ചർച്ചയാകാറുണ്ട്. അത്തരത്തിൽ സമൂഹമാദ്ധ്യമമായ റെഡ്ഡിറ്റിലൂടെ പേര് പറയാത്ത യുവാവ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
പത്ത് വർഷം മുമ്പായിരുന്നു വിവാഹം. അടുത്തിടെ ഭാര്യയ്ക്ക് ഗുരുതര രോഗം ബാധിച്ചു. ഏറിയാൽ ഒൻപത് മാസം കൂടിയേ ആയുസുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. തന്റെ ഭാര്യയുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കണമെന്ന് തോന്നിയ യുവാവ് യുവതിയോട് അന്ത്യാഭിലാഷമെന്താണെന്ന് ചോദിച്ചു.
മുൻ കാമുകനൊപ്പം ലൈംഗികബന്ധത്തിലേർപ്പെടണമെന്നായിരുന്നു യുവതിയുടെ മറുപടി. ഇതുകേട്ട ഭർത്താവ് അക്ഷരാർത്ഥത്തിൽ ഞെട്ടി. മാത്രമല്ല ആകെ ആശയക്കുഴപ്പത്തിലുമായി. ഭാര്യയുടെ ഈ ആഗ്രഹം നടത്തിക്കൊടുക്കാൻ ഭർത്താവ് എന്ന നിലയിൽ യുവാവിന് ഏറെ പ്രയാസമുണ്ട്. തന്റെ അഭിമാനം നഷ്ടമാകുമോയെന്നും പേടിയുണ്ട്. എന്നാൽ അന്ത്യാഭിലാഷമായതിനാൽത്തന്നെ അത് പാടെ അവഗണിക്കാനും വയ്യെന്ന സ്ഥിതിയാണ്. ഇതോടെ യുവാവ് തന്റെ ധർമസങ്കടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് ചെയ്തത്. അതേസമയം, യുവാവിന്റെ അന്തസിന് കോട്ടം തട്ടാതെ ഭാര്യയുടെ ആഗ്രഹം നടത്താൻ വിവാഹ മോചനമാണ് ഏറ്റവും നല്ലതെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |