SignIn
Kerala Kaumudi Online
Monday, 22 June 2026 2.49 PM IST

ഉറുമ്പുകൾ വരാൻ കാരണം പഞ്ചസാരയല്ല, ഇവയെ ആകർഷിക്കുന്നത് നിങ്ങൾ ഒരിക്കലും വിചാരിക്കാത്ത വസ്‌തുക്കൾ

ant

ഉറുമ്പുകൾ ഒരുതവണ വീട്ടിലേക്ക് പ്രവേശിച്ച് കഴി‌ഞ്ഞാൽ അവയെ തുരത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. വീടിന്റെ എല്ലാ ഭാഗത്തും ഉറുമ്പുകൾ എത്തുന്നത് കാണാം. ഇങ്ങനെ വീട്ടിലേക്ക് ഉറുമ്പുകൾ വരാനുള്ള കാരണം എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സത്യത്തിൽ മധുരമുള്ള വസ്‌തുക്കൾ മാത്രം തേടിയല്ല ഉറുമ്പുകൾ എത്തുന്നത്. ഉറുമ്പുകൾ എത്താനുള്ല പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ നോക്കാം.

  1. പഞ്ചസാര - പ്രകൃതിദത്തമോ കൃത്രിമമോ ആയ മധുരം അടങ്ങിയ ഭക്ഷണങ്ങൾ ഉറുമ്പിനെ ആകർഷിക്കുന്നു. അതിനാൽ, മധുരമുള്ള വസ്‌തുക്കൾ തുറന്നുവയ്‌ക്കരുത്. അവ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങൾ ശരിയായ അടച്ചില്ലെങ്കിലും ഉറുമ്പ് വീട്ടിലേക്ക് പ്രവേശിക്കും. കേടായ പഴങ്ങളും ഇത്തരത്തിൽ തുറന്ന് വയ്‌ക്കാൻ പാടില്ല.
  2. അടുക്കളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്‌ടങ്ങൾ ഉറുമ്പിനെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്. മനുഷ്യരുടെ കണ്ണിൽപ്പോലുംപെടാത്ത ചെറിയ അളവിലുള്ളവ പോലും തേടിപ്പിടിച്ച് ഉറുമ്പെത്തും.
  3. ഭക്ഷണം മാത്രമല്ല വെള്ളം തേടിയും ഉറുമ്പുകൾ എത്താറുണ്ട്. ഈർപ്പമുള്ള സ്ഥലങ്ങളിൽ ഉറുമ്പ് വരിവരിയായി എത്തും. അതിനാൽ, വീട്ടിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  4. എളുപ്പത്തിൽ കയറാവുന്ന വിള്ളലുകൾ ശരിയായ അടയ്‌ക്കാത്ത ജനാല, വാതിലുകൾ, ചുമരിലെ ദ്വാരങ്ങൾ എന്നിവയും ഉറുമ്പ് വീട്ടിലേക്ക് കടക്കാനുള്ള മറ്റൊരു കാരണമാണ്.
  5. ചീഞ്ഞതോ വെള്ളം കെട്ടിനിൽക്കുന്നതോ ആയ തടിയും ഉറുമ്പുകളെ ആകർഷിക്കും. പ്രത്യേകിച്ച് വാതിലുകളും ജനാലകളും. അതിനാൽ ഇത്തരത്തിലുള്ളവ വീട്ടിൽ നിന്നും മാറ്റുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIPS, MY HOME, ANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY