ഫ്രിഡ്ജില്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്. ഭക്ഷണസാധനങ്ങളും മറ്റും കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പ്രധാനമായും ഫ്രിഡ്ജ് ഉപയോഗിക്കുന്നത്. എന്നാൽ പലരും വീട്ടിലെ മിക്ക ഭക്ഷണസാധനങ്ങളും ഫ്രിഡ്ജിൽ വയ്ക്കുന്നു. ഈ രീതി തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്. ഓരോ ഭക്ഷണവും ഫ്രിഡ്ജിൽ വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും ഓരോ രീതിയുണ്ട്. അത് എങ്ങനെ എന്ന് നോക്കാം.
വീട്ടിൽ പാകം ചെയ്യുന്ന സാധാരണയായി രണ്ടോ മൂന്നോ ദിവസം മാത്രമേ ഫ്രിഡ്ജിൽ കേടുകൂടാതെ ഇരിക്കുകയുള്ളൂ. അതിനുശേഷം അവയിൽ ബാക്ടീരിയകൾ വളരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ പിന്നീട് അവ കഴിക്കുന്നത് വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
തിളപ്പിച്ച പാൽ രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കണം. അതുപോലെ കവർ പൊട്ടിച്ച പാക്കറ്റ് പാൽ രണ്ട് ദിവസത്തിൽ കൂടുതൽ വയ്ക്കരുത്. ഫ്രഷ് തൈര് നാലുമുതൽ അഞ്ച് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ അസാധാരണ ഗന്ധം അനുഭവപ്പെട്ടാൽ അത് പിന്നെ ഉപയോഗിക്കരുത്. ചൂടുള്ള ഭക്ഷണം നേരിട്ട് ഫ്രിഡ്ജിൽ വയ്ക്കുന്നത് താപനില ഉയർത്തുകയും മറ്റ് ഭക്ഷണങ്ങൾ കേടാകാൻ കാരണമാവുകയും ചെയ്യും. മൂന്നോ നാലോ ദിവസത്തിൽ കൂടുതൽ ഇലക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ തുടങ്ങിയവ അഞ്ച് മുതൽ ഏഴ് ദിവസം വരെ ഫ്രിഡ്ജിൽ സുരക്ഷിതമായിരിക്കും.
Refrigerators help keep food fresh, but not all food items can be stored for the same duration. Cooked food generally stays safe for two to three days when properly refrigerated. Boiled milk should be consumed within two to three days, while opened milk packets should not be stored for more than two days.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |