SignIn
Kerala Kaumudi Online
Tuesday, 03 November 2026 3.30 AM IST

ചായയുടെയും ലഘു ഭക്ഷണങ്ങളുടെയും അളവ് കുറയുന്നു,​ പിന്നിൽ ഒറ്റക്കാരണം

tea

തൊടുപുഴ: എല്ലാ മാസവും വാണിജ്യആവശ്യത്തിനുള്ള പാചകവാതക വിലവർദ്ധന ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധിയാകുന്നതായി വ്യാപാരികൾ. ഒറ്റയടിക്ക് വില വർദ്ധിപ്പിച്ചാൽ പരാതി ഉയരുമെന്നതിനാൽ ഓരോ മാസവും 10- 12 രൂപ നിരക്കിലാണ് വില കൂട്ടുന്നതെന്നാണ് പ്രധാന ആരോപണം.

കഴിഞ്ഞ‍ ദിവസം 12.50 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ നിലവിൽ 19 കിലോഗ്രാം വാണിജ്യസിലിണ്ടറിന് 2840- 2860 രൂപ നിരക്കിലാണ് വില. കഴിഞ്ഞ സെപ്തംബറിൽ 9.50 രൂപയും ഒക്ടോബറിൽ 62.50 രൂപയും വർദ്ധിപ്പിച്ചതിന് പുറമേയാണ് നിലവിലെ നിരക്ക് വർദ്ധനവ്. ഗാർഹിക എൽ.പി.ജി സിലിണ്ടർ വില നിലവിൽ വർദ്ധിപ്പിച്ചിട്ടില്ലാത്തതാണ് ഏക ആശ്വാസമെങ്കിലും ഇതുംഎപ്പോൾ വേണമെങ്കിലും വർദ്ധിപ്പാക്കാമെന്നതാണ് സ്ഥിതി.

:

പ്രതിസന്ധി രൂക്ഷം

വില വർദ്ധനവ് ഭക്ഷ്യവ്യാപാരമേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണെങ്കിലും സർക്കാർ ഇടപെടുന്നില്ലെന്നാണ് വ്യാപാരികളുടെയും സംഘടനകളുടെയും പരാതി. മുമ്പ് 800- 900 രൂപ നിരക്കിൽ നിന്നിരുന്ന ഗ്യാസ് വിലയാണ് മൂവായിരത്തിനടുത്ത് എത്തിയിരിക്കുന്നത്. പരമാവധി 1000 - 1200 രൂപ വരെയാെക്കെയാണെങ്കിൽ പ്രതിസന്ധിയില്ലാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകും. എന്നാൽ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ വില കുതിച്ചുയരുകയാണുണ്ടായത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ, വാണിജ്യ ആവശ്യങ്ങൾക്ക് ഗ്യാസ് ഉപയോഗിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയെ എല്ലാം വിലവർദ്ധനവ് കാര്യമായി ബാധിച്ചിട്ടുണ്ട്.

 വിലകൂടുന്നു,​ അളവ് കുറയുന്നു

വിലകൂടാൻ തുടങ്ങിയതോടെ നിരക്കിൽ മാത്രമല്ല ഭക്ഷണത്തിന്റെ അളവിലും വലിയ മാറ്റം വന്നിട്ടുണ്ട്. ചായയുടെയും ലഘുഭക്ഷണങ്ങളുടെയുമെല്ലാം അളവ് ദിനംപ്രതികുറയുന്നത് ഗ്യാസ് വില കുതിച്ചുയരുന്നതിനാലാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതിന് പുറമേ നിത്യോപയോഗ സാധനങ്ങളുടെയും മത്സ്യ- മാംസങ്ങളുടെയുമെല്ലാം വില അനുദിനം കൂടുന്നതിനാൽ തീൻമേശയിൽ വിഭവങ്ങളുടെ അളവിലും കുറവ് വരുത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. നിരക്ക് ഉയർന്നതോടെ സാധാരണക്കാർ തങ്ങളുടെ പോക്കറ്റ് കാലിയാകാതെ വരവ് അറിഞ്ഞ് ചെലവഴിക്കുന്നതിലേക്കും കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ഇത് ചെറുകിട ഭക്ഷണസ്ഥാപനങ്ങൾക്കാണ് വലിയ തിരിച്ചടിയായിരിക്കുന്നത്.

English Summary

Thodupuzha: Commercial LPG price increases are severely impacting the hotel industry. Traders report monthly hikes, recently by ₹12.50, pushing 19kg cylinder prices to ₹2840-₹2860. This consistent rise, compounded by other daily commodity costs, forces businesses to reduce food portions and affects consumer spending, with complaints of government inaction.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD, GA S PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA