
ന്യൂഡൽഹി: ഓൺലൈൻ പേയ്‌മെന്റ് സേവനദാതാക്കളിൽ പ്രമുഖരായ ഗൂഗിൾ പേ പേയ്‌മെന്റ് സർവീസ് (ജി പേ) ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കുന്നു. ബാങ്കുകളുമായും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് വായ്പാ പദ്ധതി ഒരുക്കുന്നത്. ഗൂഗിൾ പേ ആപ്പിൽ സാഷെ ലോണുകൾ എന്ന പേരിലുള്ള വായ്പ പദ്ധതിയിലൂടെ 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
ഇതിന്റെ തിരിച്ചടവിന് 7 ദിവസം മുതൽ 12 മാസം വരെയുള്ള കാലാവധിയാണ് ഉണ്ടാകുക. ചെറുകിട ബിസിനസ്സുകൾക്ക് 15,000 രൂപ വരെ വായ്പ നൽകും. ഇത് 111 രൂപ മുതലുള്ള ഇ.എം.ഐകൾ ആയി തിരിച്ചടയ്ക്കാം. സാഷേ ലോൺ സർവീസ് ലഭ്യമാക്കുന്നതിനായി ഡി.എം.ഐ ഫിനാൻസുമായിട്ടാണ് ജി പേ സഹകരിക്കുന്നത്.
ഉപഭോക്താക്കൾക്കായി ഗൂഗിൾ പേ ആക്‌സിസ് ബാങ്കുമായി ചേർന്ന് വ്യക്തിഗത വായ്പയും നൽകും. ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ച് വായ്പകൾ യു.പി.ഐ വഴി ലഭ്യമാക്കുമെന്നും ഗൂഗിൾ അറിയിച്ചു. ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പദ്ധതിയും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |