SignIn
Kerala Kaumudi Online
Sunday, 08 November 2026 3.27 AM IST

കൊൽക്കത്തയിലെ മായാ നിറങ്ങൾ

kolkkatha

ന​വ​രാ​ത്രി​ക്കാ​ല​ത്ത് ​ബം​ഗാ​ളി​ന്റെ​ ​ഹൃ​ദ​യം​ ​തൊ​ടു​ന്ന​ ​യാ​ത്ര​യെ​ന്ന​ ​സ്വ​പ്നം​ ​പൂ​വ​ണി​ഞ്ഞ​ത് ​ഇത്തവണയാ​ണ്.​ ​ഞാ​നും​ ​ആ​ശ​യും​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലേ​യ്ക്ക് ​വി​മാ​ന​മി​റ​ങ്ങി.​ ​മാ​ടി​ ​വി​ളി​ക്കാ​ൻ​ ​മ​ഞ്ഞി​ൻ​ ​കൂ​ട്ട​മു​ണ്ടാ​യി​രു​ന്നു.
അ​വി​ടെ​ ​ശ​ര​ത്കാ​ലം​ ​ക​ല​ണ്ട​റി​ലെ​ ​ഋ​തു​മാ​റ്റം​ ​മാ​ത്ര​മ​ല്ല.​ ​പ്ര​കൃ​തി​യു​ടെ​ ​നി​റ​ങ്ങ​ളി​ലും​ ​മ​നു​ഷ്യ​ ​മ​ന​സി​ലും​ ​ന​ഗ​ര​ത്തി​ന്റെ​ ​മി​ടി​പ്പി​ലും​ ​ഒ​രു​പോ​ലെ​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​വ​ര​വ​റി​യി​ക്ക​ലാ​ണ്.​ ​വെ​ളു​ത്ത​ ​പ​ഞ്ഞി​ക്കെ​ട്ടു​ക​ൾ​പോ​ലെ​ ​ഒ​ഴു​കി​ന​ട​ക്കു​ന്ന​ ​മേ​ഘ​ങ്ങ​ൾ,​ ​കാ​റ്റി​ലാ​ടു​ന്ന​ ​കാ​ശി​പ്പൂ​ക്ക​ൾ,​ ​മ​ഞ്ഞു​തു​ള്ളി​ക​ൾ​ ​വീ​ണ​ ​പ്ര​ഭാ​തം,​ ​പൂ​ജ​യു​ടെ​ ​വ​ര​വ​റി​യി​ക്കു​ന്ന​ ​ഢാ​ക്കി​ന്റെ​ ​താ​ളം​…​ ​എ​ല്ലാം​ ​ചേ​ർ​ന്ന് ​തെ​രു​വു​ക​ൾ​ ​പ​തി​യെ​ ​മാ​യി​ക​ലോ​ക​മാ​യി.
ഹി​മാ​ല​യ​പു​ത്രി​യാ​യ​ ​പാ​ർ​വ​തി,​ ​ദു​ർ​ഗ​യാ​യി​ ​അ​സു​ര​ശ​ക്തി​ക​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​ ​മ​ക്ക​ളാ​യ​ ​ല​ക്ഷ്മി,​ ​സ​ര​സ്വ​തി,​ ​ഗ​ണേ​ശ​ൻ,​ ​കാ​ർ​ത്തി​കേ​യ​ൻ ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​സ്വ​ന്തം​ ​നാ​ട്ടി​ലേ​യ്ക്ക് ​എ​ത്തു​ന്നു​ ​എ​ന്ന​ ​സ​ങ്ക​ൽ​പ്പം​ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യൊ​രു​ ​കു​ടും​ബ​ഭാ​വ​വും​ ​ന​ൽ​കു​ന്നു.​ ​വി​വാ​ഹി​ത​യാ​യ​ ​മ​ക​ൾ​ ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​സ്വ​ന്തം​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​വ​രു​മ്പോ​ൾ​ ​വീ​ടാ​കെ​ ​സ​ന്തോ​ഷം​ ​നി​റ​യു​ന്ന​തു​പോ​ലെ,​ ​ദു​ർ​ഗ​യു​ടെ​ ​വ​ര​വി​നാ​യി​ ​ബം​ഗാ​ൾ​ ​ഒ​രു​ങ്ങു​ന്നു.​ ​പൂ​ജ​യു​ടെ​ ​അ​വ​സാ​ന​ദി​ന​മാ​യ​ ​ദ​ശ​മി​യി​ൽ​ ​ദേ​വി​ ​മ​ട​ങ്ങു​മ്പോ​ൾ​ ​ആ​ഹ്ലാ​ദ​ത്തി​നി​ട​യി​ലും​ ​നേ​ർ​ത്ത​ ​വി​ഷാ​ദം​ ​നി​ഴ​ലി​ക്കും.


​ന​ഗ​രം​ ​ഉ​ണ​രു​ന്ന​ ​ നി​റ​ക്കാ​ഴ്ച​കൾ
കൊ​ൽ​ക്ക​ത്ത​ ​ന​ഗ​ര​ത്തി​ലെ​ ​പ​തി​വ് ​തി​ര​ക്കു​ക​ളി​ൽ​ ​മു​ഴു​കി​യി​രു​ന്ന​ ​തെ​രു​വു​ക​ൾ​ ​പു​ത്ത​ൻ​ ​ഉ​ണ​ർ​വി​ലാ​യി​രു​ന്നു.​ ​റോ​ഡ​രി​കു​ക​ളി​ൽ​ ​ഉ​യ​ർ​ന്നു​വ​രു​ന്ന​ ​പ​ന്ത​ലു​ക​ൾ,​ ​വ​ർ​ണാ​ഭ​മാ​യ​ ​വി​ള​ക്കു​ക​ൾ,​ ​അ​ല​ങ്ക​രി​ച്ച​ ​പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ൾ,​ ​ദേ​വി​യു​ടെ​ ​രൂ​പ​ങ്ങ​ൾ​ക്കാ​യി​ ​അ​വ​സാ​ന​ ​മി​നു​ക്കു​പ​ണി​ക​ൾ​ ​ന​ട​ത്തു​ന്ന​ ​ശി​ൽ​പ്പി​ക​ൾ​-​എ​ല്ലാം​ ​ചേ​ർ​ന്ന് ​ന​ഗ​രം​ ​ഒ​രു​ ​തു​റ​ന്ന​ ​ക​ലാ​പ്ര​ദ​ർ​ശ​ന​ശാ​ല.
ഓ​രോ​ ​പൂ​ജാ​പ്പ​ന്ത​ലും​ ​വി​സ്മ​യ​ച്ചെ​പ്പ്.​ ​ചി​ല​ത് ​പു​രാ​ത​ന​ ​ക്ഷേ​ത്ര​ങ്ങ​ളു​ടെ​ ​വാ​സ്തു​ശൈ​ലി​ ​ഓ​ർ​മി​പ്പി​ക്കു​മ്പോ​ൾ​ ​മ​റ്റു​ചി​ല​ത് ​ബം​ഗാ​ളി​ന്റെ​ ​ഗ്രാ​മീ​ണ​ ​ത​നി​മ​യി​ലേ​യ്ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​കും.​ ​ചി​ല​ ​പ​ന്ത​ലു​ക​ൾ​ ​ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളു​ടെ​ ​മാ​തൃ​ക​ക​ളാ​ണ്;​ ​മ​റ്റു​ ​ചി​ല​ത് ​പ്ര​കൃ​തി​സം​ര​ക്ഷ​ണം,​ ​പ​രി​സ്ഥി​തി​നാ​ശം,​ ​സാ​മൂ​ഹി​ക​നീ​തി​ ​തു​ട​ങ്ങി​യ​ ​സ​മ​കാ​ലി​ക​ ​വി​ഷ​യ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​മു​ള,​ ​തു​ണി,​ ​മ​ൺ​പാ​ത്ര​ങ്ങ​ൾ,​ ​ച​ണം,​ ​പു​ന​രു​പ​യോ​ഗ​ ​വ​സ്തു​ക്ക​ൾ​ ​എ​ന്നി​വ​കൊ​ണ്ട് ​തീ​ർ​ക്കു​ന്ന​ ​ഈ​ ​സൃ​ഷ്ടി​ക​ളി​ൽ​ ​ബം​ഗാ​ളി​ന്റെ​ ​ക​ര​കൗ​ശ​ല​പാ​ര​മ്പ​ര്യ​വും​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​ഭാ​വ​ന​യും​ ​ഒ​രു​പോ​ലെ​ ​തെ​ളി​യു​ന്നു.
ദു​ർ​ഗാ​പൂ​ജ​യി​ൽ​ ​ക​ല​യും​ ​സ​ങ്ക​ൽ​പ്പ​വും​ ​വെ​ളി​ച്ച​വു​മാ​ണ് ​വി​സ്മ​യ​ ​കേ​ന്ദ്രം.​ ​ഓ​രോ​ ​പ​ന്ത​ലും​ ​കാ​ണാ​ൻ​ ​ജ​ന​ക്കൂ​ട്ടം​ ​ഒ​ഴു​കി​യെ​ത്തു​ന്നു.​ ​ഒ​രു​ ​പ​ന്ത​ലി​ൽ​നി​ന്ന് ​അ​ടു​ത്ത​തി​ലേ​യ്ക്ക് ​നീ​ങ്ങു​ന്ന​ ​കു​ടും​ബ​ങ്ങ​ൾ,​ ​സു​ഹൃ​ത്തു​ക്ക​ൾ,​ ​യു​വാ​ക്ക​ൾ,​ ​കു​ട്ടി​ക​ൾ​-​എ​ല്ലാ​വ​രു​ടെ​യും​ ​മു​ഖ​ത്ത് ​ഒ​രേ​ ​കൗ​തു​കം.​ ​രാ​ത്രി​ ​ആ​കാ​ശ​ത്തി​നു​കീ​ഴി​ൽ​ ​ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ​ ​തെ​ളി​യു​മ്പോ​ൾ,​ ​ന​ഗ​രം​ ​ഉ​റ​ങ്ങാ​ൻ​ ​മ​റ​ന്നു​പോ​കു​ന്ന​തു​പോ​ലെ​ ​തോ​ന്നും.
ദു​ർ​ഗാ​പൂ​ജ​യു​ടെ​ ​യ​ഥാ​ർത്ഥ​ ​സൗ​ന്ദ​ര്യം​ ​അ​തി​ന്റെ​ ​അ​ല​ങ്കാ​ര​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങു​ന്നി​ല്ല.​ ​ബം​ഗാ​ളി​ന്റെ​ ​സാ​ഹി​ത്യ​വും​ ​സം​ഗീ​ത​വും​ ​ചി​ത്ര​ക​ല​യും​ ​ശി​ൽ​പക​ല​യും​ ​നാ​ട​ക​വും​ ​സാ​മൂ​ഹി​ക​ജീ​വി​ത​വും​ ​ഈ​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​ഓ​രോ​ ​ത​ല​ത്തി​ലും​ ​സാ​ന്നി​ദ്ധ്യ​മ​റി​യി​ക്കു​ന്നു.കളിമണ്ണിൽ​ ​ദേ​വീ​വി​ഗ്ര​ഹ​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​ ​'കു​മാ​ർ​തു​ലി​യി​ലെ​" ശി​ൽ​പ്പി​ക​ളു​ടെ​ ​ക​ര​വി​രു​ത് ​പ്ര​ത്യേ​കം​ ​എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.​ ​ ​ദേ​വി​യു​ടെ​ ​മു​ഖ​ത്ത് ​ശാ​ന്ത​ത​യും​ ​ക​ണ്ണു​ക​ളി​ൽ​ ​ക​രു​ണ​യും​ ​ഒ​രേ​സ​മ​യം​ ​ശ​ക്തി​യും​ ​നി​റ​യ്ക്കു​ന്നു.​ ​ദേ​വി​യു​ടെ​ ​ക​ണ്ണു​ക​ൾ​ ​വ​ര​യ്ക്കു​ന്ന​ ​ച​ട​ങ്ങാ​യ​ ​ച​ക്ഷു​ദാ​ന​ത്തി​ന് ​പ്ര​ത്യേ​ക​ ​ആ​ത്മീ​യ​പ്രാ​ധാ​ന്യ​മു​ണ്ട്.​ ​രൂ​പ​മെ​ടു​ക്കു​ന്ന​ ​വി​ഗ്ര​ഹം​ ​ക്ര​മേ​ണ​ ​ഭ​ക്തി​യു​ടെ​ ​പ്ര​തീ​ക​മാ​യി​ ​മാ​റു​ന്ന​ ​ആ​ ​നി​മി​ഷം​ ​ക​ല​യും​ ​വി​ശ്വാ​സ​വും​ ​ത​മ്മി​ലു​ള്ള​ ​അ​തി​ർ​വ​ര​മ്പു​ക​ൾ​ ​മാ​ഞ്ഞു​പോ​കു​ന്നു.
ഒ​ഴി​കി​പ്പ​ര​ക്കു​ന്ന​ ​ഢാ​ക്കി​ന്റെ​ ​താ​ളം​ ​ബം​ഗാ​ളി​ന്റെ​ ​ഹൃ​ദ​യ​മി​ടി​പ്പു​പോ​ലെ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​അ​തി​നൊ​പ്പം​ ​ധു​നു​ച്ചി​ ​നൃ​ത്തം​ ​ചെ​യ്യു​ന്ന​ ​സ്ത്രീ​ക​ളും​ ​പു​രു​ഷ​ന്മാ​രും,​ ​ധൂ​പ​ത്തി​ന്റെ​ ​സു​ഗ​ന്ധം​ ​നി​റ​ഞ്ഞ​ ​അ​ന്ത​രീ​ക്ഷ​വും,​ ​ആ​ര​തി​യു​ടെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​തി​ള​ങ്ങു​ന്ന​ ​ദേ​വീ​വി​ഗ്ര​ഹ​വും​ ​ചേ​ർ​ന്ന് ​സൃ​ഷ്ടി​ക്കു​ന്ന​ ​ദൃ​ശ്യം​ ​അ​വാ​ച്യ​മാ​ണ്.


​വസ്ത്രങ്ങളുെട ഭംഗി
പൂ​ജാ​ദി​ന​ങ്ങ​ളി​ൽ​ ​ബം​ഗാ​ളി​ ​സ്ത്രീ​ക​ളു​ടെ​ ​വ​സ്ത്ര​ധാ​ര​ണ​ത്തി​ലും​ ​പ്ര​ത്യേ​ക​ ​ഭം​ഗി​യു​ണ്ട്.​ ​ചു​വ​ന്ന​ ​ക​ര​യു​ള്ള​ ​വെ​ളു​ത്ത​ ​സാ​രി​ക​ൾ,​ ​നെ​റ്റി​യി​ലെ​ ​ചു​വ​ന്ന​ ​പൊ​ട്ട്,​ ​കൈ​ക​ളി​ലെ​ ​ശം​ഖു​ ​വ​ള​ക​ൾ,​ ​മു​ടി​യി​ൽ​ ​അ​ല​ങ്കാ​ര​ങ്ങ​ൾ...എ​ല്ലാം​ ​ചേ​ർ​ന്ന് ​ബം​ഗാ​ളി​ന്റെ​ ​പ​ര​മ്പ​രാ​ഗ​ത​ ​സൗ​ന്ദ​ര്യ​ത്തി​ന് ​സ​വി​ശേ​ഷ​രൂ​പ​മേ​കു​ന്നു.​ ​പു​രു​ഷ​ന്മാ​രും​ ​പ​ര​മ്പ​രാ​ഗ​ത​ ​വ​സ്ത്ര​ങ്ങ​ളി​ൽ​ ​അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു.​ ​യു​വ​ത​ല​മു​റ​യാ​ക​ട്ടെ,​ ​പ​ര​മ്പ​രാ​ഗ​ത​ ​വ​സ്ത്ര​ങ്ങ​ളെ​യും​ ​ആ​ധു​നി​ക​ ​ഫാ​ഷ​നെ​യും​ ​മ​നോ​ഹ​ര​മാ​യി​ ​സ​മ​ന്വ​യി​പ്പി​ക്കു​ന്നു. പൂ​ജ​യു​ടെ​ ​ഓ​രോ​ ​ദി​വ​സ​വും​ ​പു​തി​യൊ​രു​ ​വ​സ്ത്രം​ ​ധ​രി​ച്ച് ​പ​ന്ത​ലു​ക​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ ​പ​തി​വ് ​ന​ഗ​ര​ത്തി​ന്റെ​ ​ഫാ​ഷ​ൻ​ലോ​ക​ത്തി​നു​പോ​ലും​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​നി​റം​ ​പ​ക​രു​ന്നു.​ ​ഓ​ണ​ത്തി​ന് ​ക​സ​വി​ന്റെ​ ​തി​ള​ക്ക​ത്തി​ലും​ ​പൂ​ക്ക​ള​ത്തി​ന്റെ​ ​വ​ർ​ണ​ങ്ങ​ളി​ലും​ ​കേ​ര​ളം​ ​ഒ​രു​ങ്ങും​പോ​ലെ,​ ​ദു​ർ​ഗാ​പൂ​ജ​യ്ക്ക് ​ബം​ഗാ​ൾ​ ​ചു​വ​പ്പി​ന്റെ​യും​ ​വെ​ളു​പ്പി​ന്റെ​യും​ ​സ്വ​ർ​ണ​നി​റ​ത്തി​ന്റെ​യും​ ​വെ​ളി​ച്ച​ത്തി​ന്റെ​യും​ ​ലോ​ക​മാ​യി​ ​മാ​റു​ന്നു.


​രു​ചി​ക​ളി​ൽ​ ​ബം​ഗാ​ളി​ന്റെ​ ​ഹൃ​ദ​യം
തെ​രു​വു​ക​ൾ​ ​രു​ചി​ക​ളു​ടെ​ ​മ​റ്റൊ​രു​ ​ലോ​ക​മാ​കും.​ ​കി​ച്ചു​രി​ഭോ​ഗ്,​ ​ലാ​ബ്ര,​ ​ച​ട്ണി,​ ​പാ​യേ​ഷ് ​തു​ട​ങ്ങി​യ​ ​പ​ര​മ്പ​രാ​ഗ​ത​ ​വി​ഭ​വ​ങ്ങ​ൾ​ ​മു​ത​ൽ​ ​റോ​ൾ​സ്,​ ​ക​ബാ​ബു​ക​ൾ,​ ​ചാ​ട്ടു​ക​ൾ,​ ​പ​ല​ത​രം​ ​മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ ​വ​രെ​ ​ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ​ ​നി​റ​യും.​ ​പൂ​ജാ​പ്പ​ന്ത​ലു​ക​ളി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ഭോ​ഗി​ന് ​പ്ര​ത്യേ​ക​മാ​യൊ​രു​ ​പ​വി​ത്ര​ത​യു​ണ്ട്.​ ​ഒ​രേ​ ​നി​ര​യി​ൽ​നി​ന്ന് ​ഭ​ക്ഷ​ണം​ ​സ്വീ​ക​രി​ക്കു​ന്ന​ ​പ​രി​ചി​ത​രും​ ​അ​പ​രി​ചി​ത​രു​മാ​യ​ ​ആ​ളു​ക​ൾ​ക്കി​ട​യി​ൽ​ ​പ​ങ്കു​വ​യ്ക്ക​ലി​ന്റെ​ ​മ​നോ​ഹ​ര​മാ​യ​ ​സം​സ്‌​കാ​രം​ ​രൂ​പ​പ്പെ​ടു​ന്നു.​ ​മ​റു​വ​ശ​ത്ത്,​ ​കൊ​ൽ​ക്ക​ത്ത​യി​ലെ​ ​മ​ധു​ര​പ​ല​ഹാ​ര​ക്ക​ട​ക​ളി​ൽ​ ​സ​ന്ദേ​ശും​ ​ര​സ​ഗു​ള്ള​യും​ ​മി​ഷ്ടി​ ​ദോ​യി​യും​ ​വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ​ ​തി​ര​ക്കും. ഈ​ ​സ​മ​യം​ ​ഭ​ക്ഷ​ണം​ ​വി​ശ​പ്പ​ട​ക്കാ​നു​ള്ള​ ​ഉ​പാ​ധി​ ​മാ​ത്ര​മ​ല്ല,​​​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഷ​കൂ​ടി​യാ​ണ്.​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ഒ​രു​മി​ച്ചി​രു​ന്ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​തി​ലും​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം​ ​പു​ത്ത​ൻ​രു​ചി​ക​ൾ​ ​തേ​ടു​ന്ന​തി​ലും​ ​ജീ​വി​ത​ത്തെ​ ​ആ​സ്വ​ദി​ക്കാ​നു​ള്ള​ ​പ്ര​ത്യേ​ക​ ​മ​നോ​ഭാ​വം​ ​തെ​ളി​യു​ന്നു.


​സ്ത്രീ​ശ​ക്തി​യു​ടെ​ ​ആ​ഘോ​ഷം
പൂ​ജാ​സ​മി​തി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​പ​ന്ത​ലു​ക​ളു​ടെ​ ​രൂ​പ​ക​ൽ​പ്പ​ന​യി​ലും​ ​സാം​സ്‌​കാ​രി​ക​ ​പ​രി​പാ​ടി​ക​ളി​ലും​ ​സ്ത്രീ​​​ ​പ​ങ്കാ​ളി​ത്തം ഏറെയാണ്.​ ​വേർതിരിവില്ലാതെ ആ​ളു​ക​ൾ​ ​ഒ​ന്നാ​യി​ ​ആ​ഘോ​ഷി​ക്കു​ന്ന​ത് ​കൂ​ട്ടാ​യ്മ​യു​ടെ​ ​ശ​ക്തി​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​ദു​ർ​ഗാപൂ​ജ​യ്ക്ക് ​മ​ത​പ​ര​മാ​യ​ ​അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തേ​യ്ക്കും​ ​വ്യാ​പി​ക്കു​ന്ന​ ​ജ​ന​കീ​യ​സ്വ​ഭാ​വ​മു​ണ്ട്.​ ​ക​ലാ​വി​സ്മ​യ​ങ്ങ​ൾ​ ​കാ​ണാ​നും​ ​സാം​സ്‌​കാ​രി​ക​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​നും​ ​ഭ​ക്ഷ​ണം​ ​ആ​സ്വ​ദി​ക്കാ​നും​ ​വ്യ​ത്യ​സ്ത​ ​മ​ത​ങ്ങ​ളി​ലും​ ​ഭാ​ഷ​ക​ളി​ലും​ ​നി​ന്നു​ള്ള​വ​ർ​ ​എ​ത്തു​ന്നു.​ ​വി​ശ്വാ​സ​ത്തി​ന്റെ​ ​കേ​ന്ദ്ര​ത്തി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​ആ​ഘോ​ഷം​ ​ന​ഗ​ര​ത്തി​ന്റെ​ ​പൊ​തു​സാം​സ്‌​കാ​രി​കോ​ത്സ​വ​മാ​യി​ ​വ​ള​രു​ന്നു.​


വി​ജ​യ​ദ​ശ​മി​യി​ലെ​ ​വി​ഷാ​ദ​ ​നി​ഴൽ
എ​ല്ലാ​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കും​ ​ഒ​രു​ ​അ​വ​സാ​ന​മു​ണ്ട​ല്ലോ.​ ദു​ർ​ഗ്ഗാ​പൂ​ജ​യു​ടെ​ ​അ​വ​സാ​ന​ദി​ന​മാ​യ​ ​വി​ജ​യ​ദ​ശ​മി​ ​അ​ഥ​വാ​ ​ദ​ശ​മി​യി​ൽ​ ​ആ​ ​സ​ന്തോ​ഷ​ത്തി​നൊ​പ്പം​ ​വി​ട​വാ​ങ്ങ​ലി​ന്റെ​ ​നൊ​മ്പ​ര​വും​ ​നി​റ​യും. വി​വാ​ഹി​ത​രാ​യ​ ​സ്ത്രീ​ക​ൾ​ ​സി​ന്ദൂ​ർ​ ​ക​ള​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​സി​ന്ദൂ​ർ​ ​ഖേ​ല,​ ​ദേ​വി​ക്ക് ​യാ​ത്രാ​മൊ​ഴി​ ​ന​ൽ​കു​ന്ന​ ​ച​ട​ങ്ങു​ക​ൾ,​ ​ഢാ​ക്കി​ന്റെ​ ​അ​വ​സാ​ന​ ​താ​ള​ങ്ങ​ൾ,​ ​വി​ഗ്ര​ഹ​നി​മ​ഞ്ജ​ന​ത്തി​നാ​യി​ ​തെ​രു​വു​ക​ളി​ലൂ​ടെ​ ​നീ​ങ്ങു​ന്ന​ ​ഘോ​ഷ​യാ​ത്ര​ക​ൾ...​ ​ഇ​വ​യെ​ല്ലാം​ ​മ​ന​സി​ൽ​ ​തെ​ളി​ഞ്ഞു​നി​ൽ​ക്കും.​ ​ചു​വ​ന്ന​ ​സി​ന്ദൂ​രം​ ​പ​ര​സ്പ​രം​ ​അ​ണി​യി​ച്ചു​കൊ​ടു​ക്കു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​ചി​രി​യി​ലും​ ​ക​ണ്ണു​ക​ളി​ലും​ ​ഒ​രേ​സ​മ​യം​ ​സ​ന്തോ​ഷ​വും​ ​വി​കാ​ര​വും​ ​നി​റ​ഞ്ഞു​നി​ൽ​ക്കും.​ ​അ​ല​ങ്കാ​ര​ങ്ങ​ളാ​ൽ​ ​നി​റ​ഞ്ഞി​രു​ന്ന​ ​പ​ന്ത​ലു​ക​ൾ​ ​പ​തി​യെ​ ​ഒ​ഴി​ഞ്ഞു​തു​ട​ങ്ങും.​ ​വെ​ളി​ച്ച​ങ്ങ​ൾ​ ​അ​ണ​യും.​ ​തെ​രു​വു​ക​ൾ​ ​സാ​ധാ​ര​ണ​മാ​കും.​ ​ന​ഗ​രം​ ​വീ​ണ്ടും​ ​അ​തി​ന്റെ​ ​പ​തി​വ് ​താ​ള​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ത്തും.​ ​'​ഒ​ടു​വി​ൽ,​ ​ബം​ഗാ​ളി​ലെ​ ​ദു​ർ​ഗ്ഗാ​പൂ​ജ​ ​ന​മ്മെ​ ​ഓ​ർ​മി​പ്പി​ക്കു​ന്ന​ത് ​ഒ​രു​ ​സു​ന്ദ​ര​മാ​യ​ ​സ​ത്യ​മാ​ണ്—​ദേ​വി​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​മ​ട​ങ്ങി​വ​രു​ന്ന​ത് ​ബം​ഗാ​ളി​ന്റെ​ ​വീ​ടു​ക​ളി​ലേ​ക്ക് ​മാ​ത്ര​മ​ല്ല​;​ ​മ​നു​ഷ്യ​രു​ടെ​ ​മ​ന​സ്സു​ക​ളി​ൽ​ ​പ്ര​തീ​ക്ഷ​യും​ ​ധൈ​ര്യ​വും​ ​സ്‌​നേ​ഹ​വും​ ​വീ​ണ്ടും​ ​ഉ​ണ​ർ​ത്താ​നാ​ണ്.
ആ​ ​തി​രി​ച്ചു​വ​ര​വി​ന്റെ​ ​കാ​ത്തി​രി​പ്പി​ലാ​ണ് ​ബം​ഗാ​ൾ.​ ​ഢാ​ക്കി​ന്റെ​ ​താ​ളം​ ​നി​ല​ച്ചാ​ലും,​ ​പൂ​ജാ​പ്പ​ന്ത​ലു​ക​ളി​ലെ​ ​വെ​ളി​ച്ചം​ ​അ​ണ​ഞ്ഞാ​ലും,​ ​ആ​ ​കാ​ത്തി​രി​പ്പി​ന്റെ​ ​നി​റ​ങ്ങ​ൾ​ ​മാ​യു​ന്നി​ല്ല.​ ​അ​ടു​ത്ത​ ​ശ​ര​ത്കാ​ല​ത്ത് ​കാ​ശ​പ്പൂ​ക്ക​ൾ​ ​വീ​ണ്ടും​ ​വി​രി​യും​;​ ​വെ​ളു​ത്ത​ ​മേ​ഘ​ങ്ങ​ൾ​ ​വീ​ണ്ടും​ ​ആ​കാ​ശ​ത്തി​ലൂ​ടെ​ ​ഒ​ഴു​കും​;​ ​ബം​ഗാ​ൾ​ ​വീ​ണ്ടും​ ​ഒ​രു​ങ്ങും​-​സ്വ​ന്തം​ ​പ്രി​യ​പ്പെ​ട്ട​ ​മ​ക​ളെ​ ​വ​ര​വേ​ൽ​ക്കാ​ൻ!


(കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ റിട്ട. പ്രൊഫസറാണ് ലേഖിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLKATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE