SignIn
Kerala Kaumudi Online
Friday, 06 November 2026 7.56 PM IST

റീൽ ചിത്രീകരിക്കാൻ യുവാവിനെക്കൊണ്ട് പെട്രോൾ കുടിപ്പിച്ച് തീകൊളുത്തി; മൂന്ന് പേർ അറസ്റ്റിൽ

accuse
യുവാവിനെക്കൊണ്ട് പെട്രോൾ കുടിപ്പിക്കാൻ ശ്രമിക്കുന്ന പ്രതികൾ

കൊൽക്കത്ത: റീൽ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കാനായി യുവാവിനെക്കൊണ്ട് പെട്രോൾ കുടിപ്പിക്കാൻ ശ്രമിക്കുകയും പിന്നാലെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഒക്ടോബർ 27ന് കൊൽക്കത്തയിലെ ഗാർഫ മേഖലയിലുള്ള ഒരു കുളത്തിന് സമീപമാണ് സംഭവം നടന്നത്. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ സംഘം തന്ത്രപൂർവം ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് തലയിൽ ഹെൽമറ്റ് ധരിപ്പിച്ച് കണ്ണുകെട്ടി. കളിയുടെ ഭാഗമെന്ന വ്യജേന പലതവണ സംഘം യുവാവിന്റെ മുഖത്തടിക്കുകയും ചെയ്തു. പിന്നീട് ഹെൽമറ്റ് മാറ്റിയ യുവാവിനെ പ്രതികൾ പെട്രോൾ കുടിപ്പിക്കാൻ ശ്രമിച്ചു. യുവാവ് വിസമ്മതിച്ചതോടെ ദേഹത്ത് പെട്രോളൊഴിച്ച് തീപ്പെട്ടിക്കൊള്ളി കത്തിച്ച് എറിയുകയായിരുന്നു. ഇതോടെ യുവാവിന്റെ വസ്ത്രങ്ങൾക്ക് തീപിടിച്ചു.

എന്നാൽ പരിഭ്രാന്തനാകാതെ ഓടിരക്ഷപ്പെട്ട യുവാവ് കത്തിക്കൊണ്ടിരുന്ന വസ്ത്രങ്ങൾ ഊരിമാറ്റി. ഇതുവഴി വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ഇടപെട്ട് യുവാവിനെ ആശുപത്രിയിലെത്തിച്ചു. സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ റീലായി പങ്കുവയ്ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

English Summary

Kolkata police arrested three individuals for allegedly setting a man on fire on October 27, attempting to film a social media reel. Perpetrators reportedly forced the victim to drink petrol before dousing him. The man escaped severe injury by removing burning clothes. Two minors were also detained in the ongoing police investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMENEWS, LATESTNEWS, KOLKATA POLICE, KOLKATA, MAN BIURNT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY