ഹരിപ്പാട്: അനധികൃത മത്സ്യബന്ധനത്തിനിടെ മൂന്നു ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്മെന്റിന്റെ പിടിയിലായി. എറണാകുളം സ്വദേശി ദാസന്റെ ഉടമസ്ഥതയിലുള്ള സെയ്ന്റ് ആന്റണി, തോപ്പുംപടി സ്വദേശി സനിലിന്റെ ഉടമസ്ഥതയിലുളള ഫാത്തിമ, മലപ്പുറം സ്വദേശി ഷെരീഫിന്റെ ഫാത്തിമ മോൾ എന്നീ ബോട്ടുകളാണ് 12 നോട്ടിക്കൽ മൈലിനുളളിൽ മത്സ്യബന്ധനം നടത്തരുതെന്ന നിയമം ലംഘിച്ചതിന് എൻഫോഴ്മെന്റ് സംഘം പിടിച്ചെടുത്ത് പിഴയീടാക്കിയത്.
തോട്ടപ്പള്ളി ഫിഷറീസ് അസി.ഡയറക്ടർ സിബി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബാലു, മറൈൻ എൻഫോഴ്മെന്റ് പൊലീസുകാരായ ആദർശ്, അരുൺ, ഹരികുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ എം.ജോർജ്, ജയൻ, സെബാസ്റ്റ്യൻ, പ്രൈസ് മോൻ, സൈലസ്, സുരേഷ്, രമേശൻ എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |