SignIn
Kerala Kaumudi Online
Thursday, 22 October 2026 9.08 PM IST

നിക്ഷേപകരെ വഞ്ചിച്ച പ്രതികൾക്ക് 8 വർഷം തടവും 75 ലക്ഷം രൂപ പിഴയും

biju

ആലപ്പുഴ: നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയ പ്രതികൾക്ക് എട്ടു വർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ യു.സി.കോളേജ് ഡോക്ടേഴ്സ് ലെയിൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട്, എം.സി.എച്ച് ക്യാമ്പസ് ഐ.സി കോട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന് ) ജഡ്ജി എസ്.അജികുമാറിന്റെതാണ് വിധി. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയായിരുന്നു പരാതി. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ഒന്നാംപ്രതി. രണ്ടും മൂന്നു പ്രതികൾ ഡയറക്ടർമാരുമായിരുന്നു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് വ്യാജ പരസ്യം ചെയ്തും അമിത പലിശ വാഗ്ദാനം നൽകിയുമാണ് നിക്ഷേപകരെ കമ്പളിപ്പിച്ചത്. ആലുവ സ്വദേശിനിയായ സ്ത്രീ, വീടും വസ്തുവും വിറ്റ് പതിനഞ്ചു ലക്ഷത്തി അമ്പതിനായിരം രൂപാ ഗഡുക്കളായി ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണമോ പലിശയോ നൽകാതെ ഇവരെയും മറ്റ് നിക്ഷേപകരെയും കമ്പളിപ്പിച്ച് സ്ഥാപനം പൂട്ടി പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ശാരി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL