SignIn
Kerala Kaumudi Online
Wednesday, 04 November 2026 7.41 AM IST

ചെന്നിത്തല ചെല്ലപ്പൻ പിള്ള അനുസ്മരണം

മാന്നാർ: ചെന്നിത്തല ചെല്ലപ്പൻ പിള്ള കലാ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ അനശ്വര കഥകളി നടൻ ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 27-ാമത് വാർഷിക അനുസ്‌മരണം ശനിയാഴ്‌ച വൈകിട്ട് 4.30 ന് ചെന്നിത്തല മഹാത്‌മാ പബ്ലിക് സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അനുസ്മ‌രണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കലാസമിതി പ്രസിഡന്റ് ഗോപി മോഹനൻ നായർ കണ്ണങ്കര അദ്ധ്യക്ഷത വഹിക്കും. കഥകളി മദ്ദള മേളാചാര്യൻ തിരുവല്ല രാധാകൃഷ്‌ണന് മന്ത്രി ചെന്നിത്തല ചെല്ലപ്പൻ പിള്ള പുരസ്കാരം സമ്മാനിക്കും. ദേശീയ അവാർഡ് കരസ്ഥമാക്കിയ രാജേന്ദ്രൻ അമൃതയെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിക്കും. ഡോ.കാരാഴ്‌മ വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തും. വിജയകുമാർ, സുരേഷ്‌കുമാർ, സോമൻപിള്ള എന്നിവർ സംസാരിക്കും. സമിതി പ്രസിഡന്റ് ഗോപിമോഹനൻ നായർ,സെക്രട്ടറി വിശ്വനാഥൻ നായർ. ഹരികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL