
ആലപ്പുഴ : നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ ആലുവ മെട്രോ സ്റ്റേഷനിൽ 'കേര നെക്ടർ' നീര പാർലർ
പ്രവർത്തനം ആരംഭിച്ചു. മുഖ്യ നാളികേര വികസന ഓഫീസർ ഡോ.ബി.ഹനുമന്തെ ഗൗഡ ഉദഘാടനം ചെയ്തു. നീര കൂടാതെ കർഷകർ ഉത്പാദിപ്പിക്കുന്ന
നീര ഷുഗർ, നീര ഹണി, നാളികേരം, കരിക്ക്, വെളിച്ചെണ്ണ എóിവയും ഇവിടെ കാലക്രമേണ ലഭ്യമാക്കും. ആയിരത്തിലധികം നാളികേര കർഷകർ അംഗങ്ങളായുള്ള മലമ്പുഴ ബ്ലോക്ക് നാളികേര ഉദ്പാദക ഫെഡറേഷന്റെ ഉടമസ്ഥതയിലാണ് പാർലർ പ്രവർത്തിക്കുന്നത്. ഫെഡറേഷൻ അംഗങ്ങളുടെ 300 തെങ്ങുകളിൽ നിന്ന്
ശേഖരിക്കുന്ന നീരയാണ് ഇവിടെ വിതരണം ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |