SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

കർഷക കോൺഗ്രസ് നിവേദനം നൽകും

ആലപ്പുഴ : പെർ​ഫോ​മൻ​സ് ഇൻ​സെന്റീ​വ് ഗ്രാന്റ് അ​നർ​ഹ പ​ഞ്ചാ​യ​ത്തു​കൾ​ക്ക് നൽ​കാൻ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കർ​ഷ​ക കോൺ​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം നൽകും. പ​മ്പ​യു​ടെ​യും കൈ​വ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങൾ​ക്ക് അ​നു​വ​ദി​ച്ച 50 കോ​ടി രൂ​പ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യാ​ണ് പ്ര​ഖ്യാ​പി​ത മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത പ​ഞ്ചാ​യ​ത്തു​കൾ​ക്ക് വി​ത​ര​ണം ചെ​യ്ത​തെന്ന് കർ​ഷ​ക കോൺ​ഗ്ര​സ് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്റ് മാ​ത്യു ചെ​റു​പ​റ​മ്പൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി എ കു​ഞ്ഞു​മോൻ അദ്​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സുകു​ട്ടി മു​ട്ട​ശ്ശേ​രി, സാ​ബു വെ​ള്ളാ​പ്പ​ള്ളി ഷാ​ജി നാൽ​പ്പ​തിൽ. എ​ച്ച് എം യൂ​സ​ഫ്, ഗി​രീ​ഷ് ക​ണി​യാം​കു​ളം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL