തുറവൂർ : മൃദംഗവിദ്വാൻ തുറവൂർ വി കൃഷ്ണകമ്മത്ത് അനുസ്മരണ സമ്മേളനവും മൃദംഗവാദന മത്സരവും ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് തുറവൂർ ടി.ഡി.ടി.ടി.ഐ.യിലെ ആർ മനോഹരവർമ്മ സ്മാരക ഹാളിൽ നടക്കും. എ.എ.ടി.ടി.ഡി. പ്രസിഡന്റ് എസ് രാജ്‌കുമാർ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ജി.ചന്ദ്രശേഖരൻ നായർ മൃദംഗവാദന മത്സരവിജയിക്ക് ക്യാഷ് അവാർഡ്, ഫലകം, സാക്ഷ്യപത്രം എന്നിവ അടങ്ങുന്ന എൻഡോവ്മെന്റ് വിതരണം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 18 വയസ്സിൽ താഴെ പ്രായമുള്ള 14 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് ജീവൻ രഘുറാമിന്റെ വയലിൻ കച്ചേരിയും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |