
ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയായി ടി.കെ വിഷ്ണുപ്രദീപിനെ നിയമിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണുപ്രദീപ് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു. 2018 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. അഭിഭാഷകൻ ടി.കെ.സുധാകരന്റെയും എലിസബത്തിന്റെയും മൂത്തമകനാണ്. ഒറ്റപ്പാലത്ത് എ.എസ്.പി. ട്രെയിനിയായി തുടക്കം. തുടർന്ന് തലശ്ശേരിയിലും പേരാമ്പ്രയിലും എ.എസ്.പി.യായും കെ.എ.പി. നാലാം ബറ്റാലിയനിൽ കമാണ്ടന്റായും ഇടുക്കി ജില്ലാ പൊലീസ് മേധാവിയായും പ്രവർത്തിച്ചു. എൻജിനിയറിംഗ് ബിരുദധാരിയാണ്. ഭാര്യ ഡോ.അഞ്ജലി. നിലവിൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന എം.പി മോഹനചന്ദ്രനെ കോഴിക്കോട്,വയനാട് ക്രൈംബ്രാഞ്ച് എസ്.പിയായി നിയമിച്ചു. വിഷ്ണുപ്രദീപ് തിങ്കളാഴ്ച ചുമതലയേൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |