SignIn
Kerala Kaumudi Online
Sunday, 26 July 2026 12.31 PM IST

തെരുവുനായ ആക്രമണം; ഭിന്നശേഷിക്കാരന് കടിയേറ്റു

fg

ഹരിപ്പാട് : കുമാരപുരത്ത് വീണ്ടും തെരുവുനായ ആക്രമണം,​ ഭിന്നശേഷിക്കാരന് കടിയേറ്റു. കഴിഞ്ഞദിവസം അഞ്ചു വയസുകാരനെ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച നായ,​​ ഇന്നലെ രാവിലെ 6.30ന് വീടിന് പുറത്തിറങ്ങിയ അയൽവാസിയായ താമല്ലാക്കൽ ചാപ്രായിൽ ഗോപാലകൃഷ്ണനെ (55) ആക്രമിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഗോപാലകൃഷ്ണൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

വെള്ളിയാഴ്ച വൈകിട്ട് താമല്ലാക്കൽ പുത്തൻ പറമ്പിൽ അഖിൽ വിശ്വത്തിന്റെയും ദിവ്യയുടെയും മകനായ അദ്വിക് (5) വീടിന് മുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിൽ തെരുവുനായ കടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു . മുഖത്തും തലയിലും പരിക്കേറ്റ അദ്വിക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ ജഡം പോസ്റ്റുമോർട്ടത്തിനായി തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ എത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL