
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ കപ്പക്കട - ആറ്റുതീരം റോഡിന്റെ നിർമ്മാണ പുരോഗതി പാതി വഴിയിൽ നിലച്ചിട്ട് മാസങ്ങളായി. തദ്ദേശ തിരഞ്ഞെട്ടുപ്പിന് ആഴ്ചകൾ മാത്രം ഉള്ളപ്പോഴാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. ഭൂമിനിരപ്പാക്കി,മെറ്റൽ ഇട്ടു.റോളറും ചെയ്തു.പിന്നീട് ഒന്നും നടന്നില്ല. മഴക്കാലമായതോടെ സ്കൂൾ കുട്ടികൾക്കും കാൽ നടക്കാർക്കും ദുരിതമായി. രോഗിളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിളിച്ചാൽ പോലും വാഹനങ്ങൾ വരാതായി.റോഡ് ടാർ ചെയ്യണമെന്ന് മന്ത്രിക്ക് അയച്ച നിവേദനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എൻ.ശിവദാസ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |