
ആലപ്പുഴ: സംരംഭകർക്ക് എളുപ്പത്തിൽ വ്യക്തിഗത വായ്പ നൽകാൻ പ്രത്യേക ലോൺ ആപ്ലിക്കേഷൻ സംവിധാനവുമായി കുടുംബശ്രീ. സംരംഭങ്ങളുള്ള അയൽക്കൂട്ടാംഗങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വലിയ നടപടിക്രമങ്ങളില്ലാതെ വ്യക്തിഗത ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനാണ് ഇൻഡിവിജ്വൽ എന്റർപ്രൈസ് ലോണ് ആപ്ലിക്കേഷൻ (ഐ.ഇ.എൽ.എ) നടപ്പിലാക്കാനൊരുങ്ങുന്നത്.ദേശീയ ഗ്രാമീണ ഉപജീവന ദൗത്യമാണ് (എൻ.ആർ.എൽ.എം) ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ളത്. കുടുംബശ്രീയിൽ അംഗത്വമെടുത്ത് രണ്ടു വർഷം പിന്നിട്ടവർക്കാണ് അപേക്ഷിക്കാം.സ്വന്തമായി എന്തെങ്കിലും സംരംഭവും വേണം.ചുരുങ്ങിയത് ഒരു വർഷമെങ്കിലും ആയതാവണം.
സംരംഭം മികച്ച രീതിയിൽ വികസിപ്പിക്കുന്നതിന് ഒരുലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. അതിനാൽ, കൃത്യമായി തിരിച്ചടയ്ക്കുന്നവരെന്ന് വിലയിരുത്താൻ മുമ്പ് അയൽക്കൂട്ടത്തിൽനിന്ന് വായ്പ എടുത്തിട്ടുള്ളവരാകണം എന്ന നിബന്ധന കൂടിവച്ചിട്ടുണ്ട്. തിരിച്ചടവ് പൂർത്തിയാക്കിയതോ, നിലവിൽ അടച്ചുകൊണ്ടിരിക്കുന്നതോ ആവാം. വായ്‌പയ്ക്കായി സി.ഡി.എസുകളെയാണ് ബന്ധപ്പെടേണ്ടത്. അംഗങ്ങൾക്ക് നേരിട്ട് ആപ്ലിക്കേഷനിലൂടെ അപേക്ഷിക്കാനാവില്ല. മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ (എം.ഇ.സി) സഹായത്തോടെയാണ് ചെയ്യുന്നത്. അംഗങ്ങളുടെ വിശദാംശങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള 'ലോകോസ്' ഐ.ഇ.എൽ.ഇ സംയോജിപ്പിച്ചിട്ടുണ്ട്. അതിനാൽ വായ്പ വേണ്ട അയൽക്കൂട്ടാംഗങ്ങളുടെ വിശദാംശങ്ങൾ ലോകോസിൽ നിന്ന് എടുക്കുന്നതും അവരുടെ സംരംഭത്തിന്റെ സ്ഥിതി വിലയിരുത്തുന്നതും വായ്പാ ആപേക്ഷ നൽകുന്നത് അടക്കമുള്ളതെല്ലാം എം.ഇ.സി.മാർ ചെയ്തുനൽകും. ഇത് ബാങ്കുകൾ പരിശോധിച്ചാണ് വായ്പ അനുവദിക്കുന്നത്.
13 ബാങ്കുകളുടെ സേവനം
# നിലവിൽ 13 ഓളം ബാങ്കുകളാണ് ആപ്ലിക്കേഷനിലുള്ളത്. ബാങ്കുകളുടെ ഓഫറുകൾ, പലിശനിരക്ക്, തിരച്ചടവ് കാലാവധി തുടങ്ങിയവ മനസിലാക്കി ഏതു ബാങ്കിൽനിന്നുള്ള വായ്പയാണ് സ്വീകരിക്കേണ്ടതെന്ന് അംഗത്തിന് നിശ്ചയിക്കാം.
# കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് എൻ.ആർ.എൽ.എം നല്കുന്ന പലിശ സബ്‌സിഡിയും ലഭിക്കും.പണമടയ്ക്കുന്നതും മറ്റും ആ ബാങ്കുമായി നേരിട്ടുള്ള ഇടപാടാകും
# പുതിയ രീതിയിൽ അപേക്ഷ നല്കുന്നത് വഴി വായ്പകൾ ലഭ്യമാകുന്നതിനുള്ള കാലതാമസം, മറ്റ് രേഖകളുടെ ആവശ്യങ്ങൾ എന്നിവ ഒഴിവാക്കാൻ കഴിയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |