
മുഹമ്മ: കേരള സർവകലാശാലയുടെ മൈക്രോബയോളജി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ധനുശ്രീയെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് വീട്ടിലെത്തി ആദരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17-ാം വാർഡിലെ മനയത്ത് ഹൗസിൽ ദിലീപിന്റെയും ശ്രീകലയുടെയും മകളാണ് ധനുശ്രീ. ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്നാണ് മൈക്രോബയോളജിയിൽ ബിരുദം നേടിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ശൈലജ, പൊതു പ്രവർത്തകരായ കലേശ്, ജയൻ രാജൻ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |