SignIn
Kerala Kaumudi Online
Sunday, 26 July 2026 12.31 PM IST

സിനിമ തീയേറ്റർ ഉദ്ഘാടനം

film

അമ്പലപ്പുഴ: 23വർഷത്തിന് ശേഷം അമ്പലപ്പുഴയിൽ വീണ്ടും സിനിമയുടെ വസന്തം. ഇരട്ടക്കുളങ്ങര പോസ്റ്റ് ഓഫീസ് റോഡിന് കിഴക്ക് വീബീസ് എന്ന പേരിലാണ് മൾട്ടിപർപ്പസ് തീയേറ്റർ ആരംഭിക്കുന്നത്. രണ്ട് തീയേറ്ററാണ് ഇവിടെയുള്ളത്. ഒന്നാമത്തെ തീയേറ്ററിൽ 7.5 ഡോൾബി സറൗണ്ട് ശബ്ദ സംവിധാനവും ലെയ്സർ പ്രോജക്ടുമാണുള്ളത്. ഒന്നാം തീയേറ്ററിൽ 104 ഉം രണ്ടാമത്തെ തീയേറ്ററിൽ 154 സീറ്റുമാണുള്ളത്. ഇന്ന് രാവിലെ 9 ന് മന്ത്രി അഡ്വ.എം.ലിജു ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 10 ന് ദൃശ്യം 3, ബ്ലാസ്റ്റ് എന്നീ സിനിമകളുടെ പ്രദർശനമുണ്ടാകുമെന്ന് മാനേജിംഗ് ഡയറക്ടർ അനി വിജയൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL