
ചേർത്തല: ഗവ.പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാനം; പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പരിഷത്ത് പരിസര വിഷയസമിതിയംഗവും പരിസ്ഥിതി പ്രവർത്തകനുമായി സബീഷ് .ആർ മണവേലിൽ വിഷയം അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ടി.ജി.പ്രദീപ് അദ്ധ്യഷത വഹിച്ചു. ഇതിന് മുന്നോടിയായി നടന്ന പരിസ്ഥിതി ദിന ക്വിസ് മത്സരം പി.അഖിലേഷ് നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.അശോകൻ, ജില്ലാ വികസനവിഷയസമിതി കൺവീനർ പി.വി.വിനോദ് എന്നിവർ സംസാരിച്ചു. ഡി.പ്രസന്നൻ, ആർ.രഞ്ജിത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |