SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.47 AM IST

ഒരുമാസം മുമ്പ് നഷ്ടപ്പെട്ട 8.4 പവൻ തിരികെ നൽകി ബേക്കറി ഉടമ

gold

ആലപ്പുഴ: ഒരുമാസം മുമ്പ് കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി ബേക്കറി ഉടമ. പുലയൻവഴി ജംഗ്ഷനിൽ കോവിൽ ബേക്കറി നടത്തുന്ന രാജുവിനാണ് 8.4 പവൻ വരുന്ന ആഭരണങ്ങൾ ലഭിച്ചത്. ഇക്കാര്യം വലിയമരം വാർഡ് കൗൺസിലർ ഷംന മൻസൂറിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മുൻ കൗൺസിലർമാരായ ഒ.കെ. ഷെഫീക്ക്, ഗഫൂർ കോയമോൻ, എസ്.എസ്. സിയാദ്, അസർ അമീൻ എന്നിവരുടെ നേതൃത്വത്തിൽ സ്വർണാഭരണം ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി. പൊലീസ് അന്വേഷണത്തിൽ കോട്ടയത്ത് ആലിയ നഹാസിന്റെ സ്വർണം നഷ്ടപ്പെട്ടതായി വിവരംലഭിച്ചു. ആലിയയുടെ പിതാവായ ഷുക്കൂറിന്റെ വീട്ടിൽ വന്നപ്പോഴാണ് സ്വ‌ർണം നഷ്ടപ്പെട്ടത്. സ്വർണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ആലിയ കോട്ടയം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിൽ വച്ച് ഉടമയ്ക്ക് ആഭരണങ്ങൾ കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL