
ആലപ്പുഴ: സി.ബി.സി വാര്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സി.ബി.സി വാര്യർ സ്മൃതി 2026 അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും 16,17 തീയതികളിൽ നടക്കും.ചൊവ്വാഴ്ച രാവിലെ 10ന് ഹരിപ്പാട് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.സി.എസ് സുജാത ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി ആർ.നാസർ അധ്യക്ഷനാകും.സി.ബി.സി വാര്യർ പുരസ്കാരം കെ. രാധാകൃഷ്ണൻ എം.പിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാൻ സമ്മാനിക്കും.വിദ്യാഭ്യാസ അവാർഡുകൾ സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |