അമ്പലപ്പുഴ: സ്ത്രീകൾക്കുള്ള സൗജന്യ കെ.എസ്.ആർ.ടി.സി ബസ് യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചതിനോടനുബന്ധിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന് അഭിവാദ്യം അർപ്പിച്ചു അമ്പലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ വിശദീകരണ യോഗവും മധുരപലഹാര വിതരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. അഡ്വ.ആർ .സനൽകുമാർ , എ. ആർ.കണ്ണൻ, റഹ്മത്ത് ഹാമിദ് , ആർ. ശ്രീകുമാർ , ബിന്ദു ബൈജു , വി. ദിൽജിത്ത് , ആർ. അനൂപ് , സി .സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |