SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.53 AM IST

ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ : വ്യാപക ക്രമക്കേട് കണ്ടെത്തി

ആലപ്പുഴ: പൊതുവിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്താനായി വിജിലൻസ് നടത്തിയ ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ മിന്നൽ പരിശോധനയിൽ ജില്ലയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ചേർത്തല, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളിലും, തകഴിയിലെ എൻ.എഫ്.എസ്.എ ഗോഡൗണിലുമായിരുന്നു പരിശോധന. വിവിധ പൊതുവിതരണ കേന്ദ്രങ്ങളിൽ സ്റ്റോക്ക് സൂക്ഷിക്കുന്നതിലും വിതരണത്തിലും ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടു. സ്റ്റോക്ക് വിതരണം സംബന്ധിച്ച സംശയം ദുരീകരിക്കുന്നതിനായി തുടർപരിശോധനയുണ്ടാകും. ജില്ലയിൽ 5 സ്ക്വാഡുകൾ പരിശോധനയ്ക്കിറങ്ങി. റേഷൻ കടകളിലെ വനിതാ ലൈസൻസികളുടെ വാട്സാപ്പ് സന്ദേശങ്ങളടക്കം പരിശോധിച്ച വിജിലൻസ് നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് റേഷൻ വ്യാപാരികളുടെ സംഘടനകൾ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL