
തുറവൂർ: ദേശീയപാത 66 വികസന പദ്ധതിയുടെ ഭാഗമായുള്ള അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിന് തടസ്സമായിരുന്ന 110 കെ.വി വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി അരൂർ ഇല്ലത്തുപടി മുതൽ തീപ്പെട്ടി കമ്പനി റോഡ് വരെ 936 മീറ്റർ ദൂരത്തിൽ കവേഡ് കണ്ടക്ടർ ഉപയോഗിച്ച് താൽക്കാലികമായി സ്ഥാപിച്ച 110 കെ.വി എമർജൻസി റീസ്റ്റോറേഷൻ സിസ്റ്റം (ഇ.ആർ.എസ്) ഇന്ന് വൈകിട്ട് നാല് മണി മുതൽ ചാർജ് ചെയ്യുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അരൂർ–തൈക്കാട്ടുശ്ശേരി, എരമല്ലൂർ–ചെല്ലാനം 110 കെ.വി ലൈനുകളുടെ ഉയരം വർദധിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് താൽക്കാലിക ടവർ ലൈൻ സ്ഥാപി്ച്ചത്. ഉയർന്ന പ്രസരണശേഷിയുള്ള വൈദ്യുതി ലൈനുകളായതിനാൽ പൊതുജനങ്ങൾ ടവർ ലൈനുകൾക്ക് സമീപം പോകാതെ അതീവ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ലൈൻ മെയിന്റനൻസ് ഡിവിഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമാണം 85 ശതമാനത്തിലേറെ പൂർത്തിയായിട്ടുണ്ടെങ്കിലും, അരൂർ റെസിഡൻസിക്ക് സമീപം റോഡിന് കുറുകെ കടന്നുപോകുന്ന 110 കെ.വി ലൈനുകൾ ഉയർത്തുന്നതിൽ ഉണ്ടായ കാലതാമസം കാരണം മാസങ്ങളായി ഈ ഭാഗത്തെ ഗർഡർ സ്ഥാപിക്കൽ നിലച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് കെ.എസ്.ഇ.ബി താൽക്കാലിക ടവറുകൾ സ്ഥാപിച്ച് ലൈൻ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |