ആലപ്പുഴ: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 90, 983 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി. ജില്ലാതല പരിപാടി കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ആർ.ഷൈനി അദ്ധ്യക്ഷയായി. സന്ദേശ പ്രചാരണ പോസ്റ്റർ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.എസ്.താഹ പ്രകാശിപ്പിച്ചു. 1377 പോളിയോ ബൂത്തുകളാണ് പോളിയോ വിതരണത്തിനായി സജ്ജമാക്കിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ.പി.വി.വിദ്യ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആർ.വിവേക് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ആർ.ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രശ്മി ശ്രീനി, കണ്ടല്ലൂർ പഞ്ചായത്ത്സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.അജിത്ത്, പഞ്ചായത്ത് അംഗം അഡ്വ.എൻ.രാജഗോപാൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ലൈജു, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.പാർവതി പ്രസാദ്, ഡോ.എൻ.എസ്.സ്മിത ,ഡോ.അരോമ പ്രസന്നൻ എന്നിവർ സംസാരിച്ചു. തുള്ളിമരുന്ന് നൽകാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മരുന്ന് ലഭ്യമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |