SignIn
Kerala Kaumudi Online
Monday, 29 June 2026 4.41 AM IST

ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്

കുട്ടനാട്: രാജപ്രമുഖൻ ട്രോഫിക്ക് വേണ്ടിയുള്ള ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ചമ്പക്കുളത്ത് പമ്പയാറ്റിൽ നടക്കും. ഉച്ചയ്ക്ക് 2ന് കളക്ടർ ഷാജി വി.നായർ പതാക ഉയർത്തും. മന്ത്രി പി.സി വിഷ്ണുനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. റെജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ജലഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്യും. 3ന് പ്രാഥമിക മത്സരങ്ങൾ നടക്കും. ആദ്യം ചുണ്ടൻ വള്ളങ്ങളുടെയും തുടർന്ന് ചെറുവള്ളങ്ങളുടെയും ഹീറ്റ്സ് മത്സരങ്ങൾ നടക്കും. ഇടവേളയ്ക്ക് ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരവും തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനലും നടക്കും. വൈകിട്ട് 4ന് സാംസ്ക്കാരിക സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് അധ്യക്ഷനാകും.ചടങ്ങിൽ വള്ളംകളിയുടെ ബ്രാൻഡ് അമ്പാസിഡറായ നടൻ പ്രമോദ് വെളിയനാടിനെ ആദരിക്കും.സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും.

14 കളിവള്ളങ്ങൾ മാറ്റുരയ്‌ക്കും

ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങൾ ജലോത്സവത്തിൽ മാറ്റുരയ്ക്കും. പൂയപ്പള്ളി അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടൻ, ചമ്പക്കുളം ബോട്ട് ക്ലബിന്റെ ചമ്പക്കുളം, നിരണം ബോട്ട് ക്ലബിന്റെ ആയാപറമ്പ് വലിയദിവാൻജി, കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ ചെറുതന പുത്തൻചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ശ്രീ വിനായകൻ, നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം, കുമരകം എൻ.സി.ഡി ബോട്ട് ക്ലബിന്റെ നടുവിലേപറമ്പൻ എന്നീ ചുണ്ടൻ വള്ളങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ ഗ്രേഡ്,​ ഇരുട്ടുകുത്തി എ ഗ്രേഡ്,​

ഇരുട്ടുകുത്തി ബി ഗ്രേഡ്,​ വെപ്പ് ബി ഗ്രേഡ് എന്നീ ഇനങ്ങളിലായി ചെറുവള്ളങ്ങളും മാറ്റുരയ്ക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL