
ചാരുംമൂട് :താമരക്കുളം സർഗ്ഗധാരാ ലൈബ്രറി ആൻഡ് റീഡിംഗ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ.നസീർഖാൻ അധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ഷിജാദേവി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റെനി തോമസ്, പഞ്ചായത്തംഗങ്ങളായ രാധിക അനിൽ, അഷറഫ് നെടുംപുറത്തുംവിള, ലൈബ്രറി ഭാരവാഹികളായ വി.രാജു, ജെ.അബ്ദുൽ റഫീഖ്, ഉണ്ണികൃഷ്ണൻ നായർ,സീനാ നവാസ് തുടങ്ങിയവർ സംസാരിച്ചു. പി.ബി.ഹരികുമാർ ,ഇൻഷാദ് താമരക്കുളം, വി.ബാബു,ബിനു ഖാൻ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |