
ആലപ്പുഴ: ദേശീയ ഗുണനിലവാര മാനദണ്ഡമായ എൻ.ക്യു.എ.എസ് അംഗീകാരം നേടിയ ആലപ്പുഴ ജനറൽ ആശുപത്രിയിൽ വിജയാഘോഷം നടത്തി.നേട്ടം കൈവരിക്കാൻ പ്രധാന പങ്കുവഹിച്ച ആശുപത്രി സൂപ്രണ്ട് ഡോ.ആർ.സന്ധ്യയ്ക്ക് യാത്രയയപ്പ് നൽകി. നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം.നൗഫൽ,
കൗൺസിലർമാരായ ആർ.ആർ.ജോഷി രാജ്, എ.എസ്.കവിത,ബേബി ലൂയിസ്, ഡി.എം.ഒ ഡോ.വിദ്യ,സൂപ്രണ്ട് ഇൻ ചാർജ് ഡോ.വേണുഗോപാൽ , ആർ.എം.ഒ ഡോ. ഷാലിമ,ജി.സഞ്ജീവ് ഭട്ട്, ബി.നസീർ, ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |