SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.05 AM IST

കൺസീലിയേഷൻ ഓഫീസർമാർ

ആലപ്പുഴ:ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിലേക്ക് 'കൺസീലിയേഷൻ' ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു.സേവനസന്നദ്ധതയുള്ളവരും യോഗ്യതകളുള്ളവരുമായിരിക്കണം അപേക്ഷകർ.
​മുതിർന്ന പൗരന്മാരുടെയും ദുർബല വിഭാഗങ്ങളുടെയും ക്ഷേമത്തിനുവേണ്ടി കളങ്കരഹിതമായി പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും നല്ല നിയമപരിജ്ഞാനവും ഉണ്ടായിരിക്കണം.അല്ലെങ്കിൽ മുകളിൽ പരാമർശിച്ചിരിക്കുന്ന ഒന്നോ അതിലധികമോ മേഖലകളിലോ പൊതുപ്രവർത്തനത്തിലോ മികച്ച റെക്കാ‌ഡ് ഉള്ളവരായിരിക്കണം.
പ്രത്യേകം പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല.യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.അവസാന തീയതി ജൂലായ് 10.ഫോൺ:0477 - 2263441

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL