
ആലപ്പുഴ: പുന്നപ്രവയലാർ സമരസേനാനിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ 12- മത് അനുസ്മരണം സി.പി.എം കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ചിങ്ങോലിയിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. ബി. രാജേന്ദ്രൻ, അഡ്വ. ടി.എസ്. താഹ, ബി. കൃഷ്ണകുമാർ, കെ. ശ്രീകുമാർ, ചിങ്ങോലി എൽ.സി. സെക്രട്ടറി പി. പ്രജീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |