
ആലപ്പുഴ:കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സിന്റെ ജില്ലാ ഘടകം രൂപീകരിച്ചു. ആലപ്പുഴ റോയൽ പാർക്കിൽ നടന്ന സമ്മേളനത്തിൽ ദേശീയ അദ്ധ്യക്ഷൻ ബി. സി. ഭാർത്യയ്ക്ക് വിവിധ വ്യാപാര സംഘടനകൾ സ്വീകരണം നൽകി. സമ്മേളനത്തിൽ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി വെങ്കിട്ടരാമ അയ്യർ അദ്ധ്യക്ഷത വഹിച്ചു. ബി. സി. ഭാർത്യ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് മുഖ് പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ യഹിയകോയ, ടോണി ദേവസ്യ ,
ദേശീയ കൗൺസിൽ അംഗം ടോമി കുറ്റിയാങ്കൽ, സംസ്ഥാന സെക്രട്ടറി എസ്. കെ. നസീർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |