ആലപ്പുഴ : സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 9,10 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി., ഇ.ബി.സി (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ), ഡി.എൻ.ടി. (ഡീനോട്ടിഫൈഡ് ട്രൈബ്സ് വിഭാഗം) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷകളുടെ ഡാറ്റാ എൻട്രി സ്‌കൂൾ അധികൃതർ egrantz 3.0 പോർട്ടലിലൂടെ 31 നകം പൂർത്തീകരിക്കണം. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ)www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:0484 2983130.
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |