ആലപ്പുഴ: ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ)യിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒഴിവിലേക്ക് നിയമിക്കുന്നതിനായി യോഗ്യരായ അഭിഭാഷകരുടെ പാനൽ തയാറാക്കുന്നതിന് ഏഴു വർഷത്തിൽ കുറയാത്ത പ്രാവീണ്യമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോട്ടോ പതിച്ച ബയോഡാറ്റ, എൻറോൾമെന്റ് സാക്ഷ്യപത്രം, മേൽവിലാസം, ജനന തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷകൾ ജൂലായ് 18 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കളക്ടറേറ്റിൽ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫോൺ:0477-2251676, 2252580.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |