SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

ബഷീർ അനുസ്മരണം

ചേർത്തല: ഫ്രീ സർക്കിൾ കൾച്ചറൽ ഫൗണ്ടേഷന്റേയും ചേർത്തല മുനിസിപ്പൽ ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ ലൈബ്രറി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ കാലാതിവർത്തിയായ സാഹിത്യലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് 'മാങ്കോസ്റ്റിൻ മരത്തണലിലെ ഇമ്മിണി വലിയ ലോകം' എന്ന വിഷയം സാഹിത്യകാരി സി.കെ.ബീന അവതരിപ്പിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൻ.എൽ.വത്സലകുമാരി ഉദ്ഘാടനം ചെയ്തു.ഫ്രീ സർക്കിൾ പ്രസിഡന്റ് പ്രൊഫ.ജോസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ചർച്ചയിൽ വി.കെ.സാനു, ഡെൽസൺ സ്‌കറിയ,സി.എൻ.ബാബു,കാവ്യ ദാസ്,തിലകൻ,ജോസഫ് സേവ്യർ എന്നിവർ പങ്കെടുത്തു.ലൈബ്രേറിയൻ അനീഷ് സ്വാഗതവും ഫ്രീ സർക്കിൾ സെക്രട്ടറി കെ.എസ്.സെൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL